കറുത്തമുത്തിലെ കഥാപാത്രത്തിന്റെ പേര് മകന് നൽകി പ്രദീപ് ചന്ദ്രൻ‌

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രൻ. കറുത്തമുതത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് പ്രദീപ് കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറുന്നത്. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥി ആയും പ്രദീപ് എത്തിയിരുന്നു. ബിഗ്‌ബോസിൽ എത്തിയതോടെ താരത്തെ കുറിച്ച് കൂടുതൽ പ്രേക്ഷകർ മനസിലാക്കുകയും ചെയ്തു. ലോക്ക്ഡൗൺ കാലത്തായിരുന്നു പ്രദീപിന്റെയും അനുപമ രാമചന്ദ്രന്റെയും വിവാഹം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയാണ് അനുപമ.

ഏപ്രിലിലാണ് ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോളിതാ മകനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. തൻറെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണ് കുഞ്ഞിന് നൽകിയതെന്ന് പ്രദീപ് ചന്ദ്രൻ പറഞ്ഞു. “കറുത്തമുത്ത്” എന്ന പരമ്പരയിലെ “അഭിറാം IPS” എന്ന കഥാപാത്രമാണ് താരത്തെ മാറ്റിമറിച്ചത്, അതുകൊണ്ട് തന്നെ മകന് അഭിറാം എ പി എന്നാണ് പേര് നൽകിയതെന്നും പ്രദീപ് ചന്ദ്രൻ പറഞ്ഞു.

കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് പ്രദീപ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്.മേജർ രവി ചിത്രം മിഷൻ 90 ഡെയ്‌സിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ദൃശ്യം,ഒപ്പം,ഇവിടം സ്വർഗ്ഗമാണ്,ഏയ്ഞ്ചൽ ജോൺ,കാണ്ഡഹാർ,ലോക്പാൽ,ലോഹം,1971ബിയോണ്ട് ബോർഡേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്