ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.., വിഷമഘട്ടം കടന്നു പോകട്ടേ, പ്രദീപ് ചന്ദ്രന്‍ പറയുന്നു

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന നടനാണ് പ്രദീപ് ചന്ദ്രന്‍. ബിഗ്‌ബോസ് ഷോയിലും അദ്ദേഹം തിളങ്ങിയിരുന്നു. അന്‍പത് ദിവസത്തോളം ബിഗ് ബോസില്‍ നിന്നതിന് ശേഷമാണ് പ്രദീപ് പുറത്ത് പോകുന്നത്. ബിഗ്‌ബോസ് ഷോയില്‍ നിന്നും പുറത്ത് എത്തിയതിന് ശേഷമായിരുന്നു നടന്റെ വിവാഹം. കഴിഞ്ഞ ജൂലൈ 12നാണ് പ്രദീപ് അനുപമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.

പ്രദീപിന്‍രെ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രത്തിന്റെ പേരായായ അഭിറാം എന്ന പേരാണ് മകനും ദമ്പതികള്‍ നല്‍കിയത്. ഇപ്പോള്‍ മകനൊപ്പം ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പ്രദീപ് ചന്ദ്രനും അനുപമയും.

‘ഇന്ന് ജൂലൈ 12.. കഴിഞ്ഞ വര്‍ഷം ഇതേ നാള്‍ ഞങ്ങളുടെ വിവാഹമായിരുന്നു.. കോവിഡ് കാലത്തെ വിവാഹം ആ സമയത്തു പുതുമയായിരുന്നു.. ഒരുപാട് പ്രിയപ്പെട്ടവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയപ്പോള്‍ ,ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാമെന്ന് ആശ്വസിച്ചു.. പക്ഷേ അന്നത്തെ അതേ നില ഇപ്പോഴും തുടരുന്നു.. ഇനി പ്രതീക്ഷ മകന്റെ ഒന്നാം പിറന്നാളിന്.. അതിനു മുന്നേ ഈ വിഷമഘട്ടം കടന്നു പോകട്ടേ എന്ന് പ്രത്യാശിക്കുന്നു’, എന്ന കുറിപ്പോടെയാണ് സന്തോഷം പങ്കിട്ടത്.

ദൂരദര്‍ശനിലെ താഴ്വരപക്ഷികളിലൂടെയാണ് പ്രദീപ് ആദ്യമായി ക്യാമറക്ക് മുന്‍പില്‍ എത്തുന്നത്. മേജര്‍ രവിയാണ് പ്രദീപിനെ അഭിനയത്തിലേക്ക് കൊണ്ട് വന്നത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പ്രദീപ് മികച്ച അഭിനയം ആണ് കാഴ്ചവച്ചത്.