പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടു വരാന്‍ കഴിയില്ല:കേന്ദ്ര സര്‍ക്കാര്‍

പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം വിദേശരാജ്യങ്ങളെ അറിയിച്ചു. വിമാനസര്‍വീസ് തുടങ്ങുന്നത് വരെ സമയം വേണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. വിദേശ ഇന്ത്യക്കാരെ തിരികെ കണ്ടുവരുന്നതില്‍ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വിശദീകരണം.

ഉടന്‍ തന്നെ പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.