താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

മലപ്പുറം. താനൂരിലുണ്ടായ ബോട്ട് ദുരന്തം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അനുമതിയുള്ളതിനേക്കാള്‍ യാത്രക്കാര്‍ ബോട്ടില്‍ കയറിയെന്നാണ് റിപ്പോര്‍ട്ട്. 22 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 37 പെര്‍ സഞ്ചരിച്ചുവെന്ന് ഹൈക്കോടതിയില്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം ജനങ്ങളാക്കായി സംസാരിക്കുമ്പോള്‍ കോടതി വിമര്‍ശനത്തിന് വിധേയമാകുന്നുവെന്നും കോടതിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇതില്‍ അഭിഭാഷകര്‍ക്കും പങ്കുണ്ട്. തുടര്‍ച്ചയായി ദുരന്തവാര്‍ത്തകള്‍ വരുമ്പോള്‍ മനസ്സ് മടുക്കുന്നുവെന്നും കോടതി പറഞ്ഞു. അഡ്വ. വിഎം ശ്യാംകുമാറിനെ കേസില്‍ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു. ബോട്ടില്‍ എത്ര പേരെ കയറ്റുവാന്‍ സാധിക്കണമെന്ന് എഴുതിവയ്ക്കണമെന്നും കോടതി പറഞ്ഞു.