പിണറായിക്ക് ഇഫ്താറും ക്രിസ്മസും നടത്താം, മോദി പള്ളിയിൽ പോയതിനു കുരുപൊട്ടൽ കേരളത്തിലെ നേതാക്കൾക്ക്

പിണറായി വിജയനു ഖജനാവിലെ പണം എടുത്ത് ഇഫ്താർ വിരുന്ന് നടത്താം. ആ വിരുന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനു പോയി ഭാഗമാകുകയും ചെയ്യാം. ഇതിനെ തെറ്റ് എന്ന് പറയുന്നില്ല. എന്നാൽ പ്രധാനമന്ത്രി ഈസ്റ്റർ ആശംസ നേരാൻ പള്ളിയിൽ പോയി ക്രിസ്ത്യൻ വിശ്വാസികളേ കണ്ടതിലാണ്‌ ഈ വിരുന്ന് നടത്തിപ്പുകാർക്ക് കലിപ്പ്. ഞങ്ങൾക്ക് ചില മത ആചാരങ്ങൾ ഔദ്യോഗിക വസതിയിൽ വയ്ച്ചൊക്കെ സർക്കാർ ചിലവിൽ നടത്താം. പ്രധാനമന്ത്രിക്ക് ഈസ്റ്റർ ആശംസ നേരാൻ വിശ്വാസികളേ കാണാൻ പാടില്ല.. എന്ത് ന്യായമാണ്‌ ഇങ്ങിനെ പറയുന്നതിൽ എന്ന് പൊതു സമൂഹം വിലയിരുത്തട്ടേ

ഈസ്റ്റർ ദിനത്തിൽ ആശംസ അറിയിച്ച് ബിഷപ്പ് ഹൗസുകളിൽ എത്തിയ ബിജെപി നേതാക്കളെ വിമർശിക്കുന്നത് സി.പി.എം- കോൺഗ്രസ് നേതാക്കളാണ്‌. എങ്ങിനെയാണ്‌ ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷും കെ ടി ജലീലും ഒരേ തൂവൽ പക്ഷികൾ ആയത് എന്നും ആലോചിക്കുക. ഈസ്റ്റർ ദിനത്തിൽ ആ മതത്തില്പെട്ട ആളുകളേ നേരിൽ കണ്ട് ആശംസ അറിയിച്ചതിൽ എന്ത് തെറ്റാണ്‌ ഉള്ളത്. മത സൗഹാർദ്ദത്തിനു വേണ്ടി ഗീർവാണം മുഴക്കുന്നവരാണ്‌ ഇതിനെ ഒക്കെ വിമർശിക്കുന്നത്. അരമനകളും പള്ളികളും ഒക്കെ സി.പി.എമ്മിനും കോൺഗ്രസിനും തീറെഴുതി കിട്ടിയതാണ്‌ എന്ന രീതിയിൽ ആണ്‌ വിമർശനം. ഇത്രയും നാൾ ഇടത് വലത് നേതാക്കൾ മാത്രം കയറി ഇറങ്ങിയ അരമനകൾ ഇപ്പോൾ ബിജെപിക്കാർക്കും തുറന്നിടുമ്പോൾ എന്തിനാണ്‌ ഈ ആശങ്ക.

ഭൂരിപക്ഷമതത്തിന്റെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദ സംഘടനയാണ് ആർഎസ്സ്എസ്സ് എന്നാണ്‌ സി.പി എം നേതാവ് എം എ ബേബി പറയുന്നത്. ആർ എസ് എസിനെ കുറിച്ച് ബേബിക്ക് ഒരു ചുക്കും അറിയില്ല. അതാണ്‌ ഇങ്ങിനെ പറയുന്നത്. യഥാർഥ്ഹത്തിൽ ആർ എസ് എസ് എന്നാൽ ഹിന്ദു സംഘറ്റന അല്ല, ആർ എസ് എസ് എന്നാൽ ബിജെപി സംഘടനയുമല്ല. ആർ എസ് എസിൽ അംഗമാകാൻ ഹിന്ദു ആകണം എന്നില്ല. മുസ്ളീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ലോകത്തിലെ ഏത് മതക്കാർക്കും ഇതിൽ ഭാഗവാക്കാകാം. രാഷ്ട്രത്തിനും ദേശീയതക്കും വേണ്ടിയാണ്‌ ആർ എസ് എസ് നിലകൊള്ളുന്നത്. അല്ലാതെ ക്ഷേത്രങ്ങൾക്കോ ഇന്ത്യയിൽ ബിജെപി ഭരണത്തിനോ അല്ല. സി.പി.എമ്മുകാർക്കും കോൺഗ്രസുകാർക്കും , ലീഗുകാർക്കും എല്ലാം ആർ എസ് എസിൽ വരാം. ആർ എസ് എസിൽ വന്നു എന്നോർത്ത് ആരും ബിജെപിയോ ഹിന്ദു മതം സ്വീകരിക്കണമോ എന്ന് ഇല്ല. ഇങ്ങിനെ ഇരിക്കെയാണ്‌ സഖാവ് എം എ ബേബി പറയുന്നത് ഭൂരിപക്ഷമതത്തിന്റെ പേരിൽ അക്രമാസക്തമായ വർഗ്ഗീയ രാഷ്ട്രീയം ഒരുമറവും കൂടാതെ കൈകാര്യം ചെയ്യുന്ന ഒരു തീവ്രവാദസംഘടനയാണ് ആർഎസ്സ്എസ്സ് എന്ന്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന എല്ലാ വർഗീയാക്രമണങ്ങളുടെയും പിന്നിലെ ശക്തി ആർ എസ് എസ് എന്ന് എം എ ബേബി പറയുമ്പോൾ ചില കാര്യങ്ങൾ മറക്കരുത്

ആരായിരുന്നു നാദാപുരം കലാപത്തിനു പിന്നിൽ? ഒരു ഭാഗത്ത് സി.പി.എം ആയിരുന്നില്ലേ..തളിപ്പറമ്പിൽ ഉണ്ടായ പല സംഘർഷങ്ങൾക്കും പിന്നിൽ സി.പി.എം ആയിരുന്നില്ലേ..മെത്രാനേ നികൃഷ്ട ജീവി എന്നു വിളിച്ചത് ആരാണ്‌..പിണറായി വിജയൻ അല്ലേ.. പണ്ട് കൂത്തുപറമ്പിലേ തലശേരി രൂപതയുടെ നിർമലഗിരി കോളേജ് ആക്രമിച്ചത് ആരാണ്‌..ആർ എസ് എസ് ആണോ? അതും സി.പി.എം കാരല്ലേ.. ഇനി കേരളത്തിൽ ഇത്തരത്തിൽ ക്രിസ്ത്യാനികൾക്കെതിരേ ബി.ജെ.പി എത്ര കലാപം ഉണ്ടാക്കിയിട്ടുണ്ട്. എത്ര പള്ളികൾക്കു നേരേ ആക്രമണം ഉണ്ടാക്കി. ചരിത്രം വിസ്മരിച്ച് എം എ ബേവിയേ പോലുള്ളവർ ഇങ്ങിനെ ഒക്കെ പറയുമ്പോൾ വെറും ബേബിമാർ ആയി പോവുകയാണ്.