പ്രധാനമന്ത്രി തൃപ്രയാറിൽ , ശ്രീരാമ സ്വാമി ക്ഷേത്ര ദർശനം, മീനൂട്ട് വഴിപാട് നടത്തും

തൃശ്ശൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെത്തി. ദർശനം നടത്തുന്നു. ക്ഷേത്രത്തിലെ പ്രാധന വഴിപാടുകളിലും പൂജകളിലും പങ്കെടുക്കും.

ത്രൃപ്രയാറിലെ പ്രധാനപ്പെട്ട വഴിപാടായ മീനൂട്ട് നടത്തും. തുടർന്ന് വേദാർച്ചനയിലും, ഭജനയിലും പങ്കെടുക്കും.

നാല് ദിവസങ്ങൾക്കു ശേഷം അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി അനു​ഗ്രഹം വാങ്ങി. ​ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് തൃപ്രയാർ ക്ഷേത്രാധികാരികൾ അയച്ച് ക്ഷേത്രത്തെക്കുറിച്ചും, വഴിപാടുകളെക്കുറിച്ചും വിശദീകരിക്കുന്ന ക്ഷണകത്ത് അയച്ചിരുന്നു . അതിന്റെ ഫലമായാണ് അദ്ദേഹം അവിടെ എത്തിയതെന്നും, പ്രധാനവഴിപാട് നടത്തിയതും.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങും.