നീ കൂടെയുള്ളപ്പോൾ എനിക്കൊരു പ്രശ്നവും വലുതല്ല, സുപ്രിയക്ക് ജന്മദിനാശംസകൾ നേർന്ന് പൃഥ്വി

പൃഥ്വിരാജിനെപ്പോലെതന്നെ പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ് സുപ്രിയ മേനോനും. എന്റെ എല്ലാമെല്ലാമാണ് സുപ്രിയ എന്ന് പൃഥ്വി പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്.. എന്നാൽ ഇന്ന് സുപ്രിയയ്ക്ക് പിറന്നാൾ ദിനം കൂടിയാണ്. താരപത്‌നിക്ക് ആശംസ അറിയിച്ച്‌ പൃഥ്വിരാജിന്റെ ആരാധകരെല്ലാം എത്തുകയും ചെയ്തിരിക്കുകയാണ്.

“എന്റെ പങ്കാളിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം. നീ കൂടെയുള്ളപ്പോൾ എനിക്ക് ഒരു പ്രശ്നവും വലുതല്ല,” പൃഥ്വി കുറിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണക്കമ്ബനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് സുപ്രിയയാണ്. കഥ കേൾക്കുന്നത് മുതലുള്ള കാര്യങ്ങളിൽ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാം പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്. പൃഥ്വിരാജ് മുൻപ് തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ള ഒരേയൊരാൾ സുപ്രിയയാണെന്ന് പറഞ്ഞിരുന്നു.

 

View this post on Instagram

 

Happy birthday partner! Ain’t no battle too big with you by my side ❤️

A post shared by Prithviraj Sukumaran (@therealprithvi) on

മരുമകൾക്ക് ആശംസകളുമായി മല്ലിക സുകുമാരനും എത്തി. “ജന്മദിനാശംസകൾ മോളു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് മല്ലിക കുറിച്ചത്.

 

View this post on Instagram

 

Happy Birthday Molu…. God Bless….

A post shared by Sukumaran Mallika (@sukumaranmallika) on


തെന്നിന്ത്യയിലെ തിരക്കുള്ള നായകനായ പൃഥ്വി നിറഞ്ഞുനിൽക്കെയാണ് മുംബൈയിൽ പത്രപ്രവർത്തകയായിരുന്ന സുപ്രിയ മേനോനുമായി പ്രണയത്തിലായത്. 2011 ഏപ്രിൽ 25നാണ് ഇവർ വിവാഹിതരായത്. ഇരുവരുടെയും സൗഹൃദവും പ്രണയവും പിന്നീട് ഏറെ ചർച്ചയായിട്ടുമുണ്ട്.