മുല്ലപെരിയാർ തകർക്കണം- മലയാള ഹൃദയം കവർന്ന് പ്രിഥ്വിരാജ്, ആശങ്കയോടെ ഉണ്ണി മുകുന്ദനും

ലക്ഷദ്വീപിൽ തകർന്ന ഇമേജ് മലയാളികളുടെ ആക്ഷൻ ഹീറോ പ്രിഥ്വി രാജ് തിരിച്ച് പിടിച്ചു.ആശങ്കയോടെ ഉണ്ണി മുകുന്ദനും വിഷയത്തിൽ പ്രതികരിച്ചു.
നടൻ പൃഥ്വിരാജ് വെട്ടി തുറന്ന് പറഞ്ഞിരിക്കുന്നു..ഈ ഡാം പൊളിച്ചടുക്കണം…മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത് വന്നപ്പോൾ അത് കേരളത്തിന്റെ വികാരത്തിന്റെ ഒരു നായകത്വമായി. ഇപ്പോൾ ചെന്നൈയിൽ വീടും, തമിഴകത്ത് തോട്ടവും ഉള്ള മമ്മുട്ടിയും മോഹൻലാലും ഒക്കെ പിറകിലായി. 50 ലക്ഷം മനുഷ്യർ മരിക്കുന്നതിനെതിരെയും ദുരന്തം തടയാനും പ്രിഥ്വി രംഗത്ത് വന്നു.എതിർത്തവർ പോലും ഇപ്പോൾ മഴക്കാലത്ത് പ്രിഥ്വിക്ക് കൈയ്യടിക്കുന്നു

ചെന്നൈയിൽ മോഹൻലാലിനും മമ്മുട്ടിക്കും വീടുകൾ ഉണ്ടായിട്ടോ മിണ്ടാത്തത് എന്നും കമന്റുകൾ വന്നു. ഡിമോളീഷൻ മുല്ലപ്പെരിയാർ ഡാം എന്ന ഹാഷ് ടാഗും പ്രിഥ്വി രാജ് ഇറക്കി കഴിഞ്ഞു.വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കേരളത്തിന്റെ 5 ജില്ലകൾ തകർന്ന് വെള്ളത്തിൽ മുങ്ങുന്ന ദാരുണ ദൃശ്യവുമായായാണ്‌ പ്രിഥ്വിരാജിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങിനെ..വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും അല്ലെങ്കിൽ എന്തായിരുന്നാലും, ഈ 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു അടിസ്ഥാന ഫ്രയിം ആയി നില്ക്കുന്നത് ഡാമിന്റെ കഴിവല്ല…രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശങ്ങള്‍ നല്‍കുക. എന്നാൽ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.

നടൻ ഉണ്ണി മുകുന്ദൻ കുറിച്ചത് ഇങ്ങിനെ..മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഞങ്ങളുടെ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

മുല്ലപെരിയാർ തകരും- ലോകത്തിന്റെ മുന്നറിയിപ്പ്

മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർ പുറത്ത് വന്നത് കേരളത്തിൽ ഭീതി പരത്തുകയാണ്‌.അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോർച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വർഷം മുൻപ് നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിർമാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകർന്നാൽ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും മിന്നൽപ്രളയവും ഉരുൾപൊട്ടലും മൂലം മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുന്നതിനിടെയാണ് യുഎൻ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നത്. യുഎൻ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയൺമെന്റ് ആൻഡ് ഹെൽത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഇന്ത്യ, യുഎസ്, ഫ്രാൻസ്, കാനഡ, ജപ്പാൻ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്.1896ൽ നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടകരമായ വിധത്തിൽ ചോർച്ച ദൃശ്യമായത് 1977ലാണ്. സുർക്കി മിശ്രിതം വലിയ തോതിൽ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി. പിന്നീട് തമിഴ്നാടിന്റെ എതിർ‌പ്പ് അവഗണിച്ചു പുതിയ അണക്കെട്ടിന്റെ പദ്ധതിരേഖ തയാറാക്കി.

അണക്കെട്ട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പാറയുടെ ഉറപ്പു പരിശോധിക്കാൻ 30 ബോർഹോളുകൾ നിർമിച്ചു സാംപിളുകൾ ശേഖരിച്ചു. വെള്ളത്തിലാകുന്ന 50 ഹെക്ടർ സ്ഥലത്തിന്റെ സർവേയും പൂർത്തീകരിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താനായി ആന്ധ്രപ്രദേശിലെ പ്രഗതി കൺസൽറ്റൻസിയെ നിയമിച്ചെങ്കിലും കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. നിയമപോരാട്ടത്തിനൊടുവിൽ പഠനം നടത്താൻ അനുമതി ലഭിച്ചതോടെ 2019ൽ പത്തംഗ സംഘമെത്തി പ്രാഥമിക സന്ദർശനം നടത്തി മടങ്ങിയെങ്കിലും ഇക്കാര്യത്തിലും കാര്യമായ തുടർനടപടികളുണ്ടായില്ല.