മലയാള സിനിമയിലെ കൊമ്പന്മാരേ പൂട്ടി ഇൻകം ടാക്സ്

നടനും നിർമ്മാതാവുമായ പൃഥിരാജ് ,ആന്റണി പെരുമ്പാവൂർ,​ ലിസ്റ്റിൻ സ്റ്റീഫൻ,​ ആന്റോ ജോസഫ് എന്നിവരുടെ വീടുകൾ അരിച്ചു പെറുക്കി ഇൻക്സംടാക്സ്. മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും വൻ സാമ്പത്തിക തിരിമറികൾ നടക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വിഭാഗം റെയ്ഡ് നടത്താൻ എത്തിയത് ,ആദായ നികുതി വകുപ്പിന്റെ കേരള,​ തമിഴ്‌നാട് ടീമുകളാണ് പരിശോധനന നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂർ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിവൈകിയാണ് അവസാനിച്ചത്. പരിശോധന നടക്കുമ്പോൾ ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നതായാണ് വിവരം,​

ആറ് ടാക്സി കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്. റെയ്ഡ് വിവരം ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല,​. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. ലിസ്റ്റിൻ സ്റ്റീഫൻ,​ ആന്റോ ജോസഫ്,​ പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ റെയ്ഡ് തുടരുകയാണ്.വിവിധ സംഘങ്ങളായി തിരിഞ്ഞ്​ വ്യാഴാഴ്ച രാവിലെ 7.45 ന്​ ​ഒരേ സമയം ആരംഭിച്ച റെയ്​ഡ്​ രാത്രി എട്ടോടെയാണ്​ അവസാനിച്ചത്​. ആൻറണി പെരുമ്പാവൂരിൻറെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ആയിരുന്നു​ റെയ്ഡ് നടത്തിയത്.വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്ത്​ വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.

നികുതി വകുപ്പിന്റെ കേരള തമിഴ്നാട് ടീമുകളാണ് പരിശോധന നടത്തിയതെന്നാണ് വിവരം, ആറ് ടാക്‌സി കാറുകളിൽ എത്തിയ ഉദ്യോഗസ്ഥർ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു.

അതേസമയം, സിനിമാ നടീ നടന്മാരും നിർമ്മാതാക്കാളും കണക്കിൽ പെടുത്താതെ സമ്പാദിയ്ക്കുന്ന പണവും പിടിച്ചെടുക്കുക എന്നതാണ് ഇൻക്സംടാക്സ്ന്റെ ലക്‌ഷ്യം.നടീനടന്മാർ ഒരു തുകയ്ക്ക് കരാർ എഴുതുകയും ആ പണം വെള്ള പണമായി വാങ്ങുകയും അത്രയുമോ അതിനേക്കാളേറെയോ ബാങ്ക് വഴി അല്ലാതെ നേരിട്ട് കറൻസി ആയി വാങ്ങുകയും ചെയ്യുന്നുണ്ടത്രെ. ഇങ്ങനെ വാങ്ങുന്ന പണമാണ് ഇവരുടെ കള്ളപ്പണം. ഇവരൊക്കെ അധികം വാങ്ങുന്ന പണം ഇന്ത്യയിൽ തന്നെ വാങ്ങാതെ വിദേശത്ത് വിദേശ കറൻസി ആയി സ്വീകരിയ്ക്കുന്നതായും അധികൃതർ പറയുന്നുണ്ട്. അധോ ലോകവുമായി അടുത്ത ബന്ധം പുലർത്തുന്ന ബോളിവുഡിൽ ഇത് ഒരു സാധാരണ സംഭവമാണത്രെ.

കള്ളപ്പണത്തെ ഇംഗ്ലീഷിൽ ‘ബ്ലാക്ക് മണി’ എന്നാണ് പറയുന്നതെങ്കിലും അത് പണത്തിന്റെ നിറമല്ലെന്ന് നമുക്കറിയാം. ആദായ നികുതി നൽകാതെ കൈയിൽ സൂക്ഷിയ്ക്കുന്ന പണമാണ് പ്രധാനമായും ഇത്. ഇന്ത്യക്കാർ വിദേശ ബാങ്കുകളിൽ പണം സൂക്ഷിയ്ക്കുന്നുണ്ടെങ്കിൽ അത് വിദേശത്ത് പണിയെടുത്ത് സമ്പാദിച്ചതായിരിയ്ക്കണം. അല്ലെങ്കിൽ റിസർവ് ബാങ്കിന്റെ അറിവോടെ വിദേശത്തേയ്ക്ക് കൊണ്ടുപോയതാവണം. ഈ വിഭാഗങ്ങളിൽ വരുന്നില്ലെങ്കിൽ അത് കള്ളപ്പണത്തിന്റെ പട്ടികയിൽ വരും.

സനിമകളിൽ കാണുന്നതുപോലെ കള്ളപ്പണം നിധി അറകളിലും അലമാരകളിലും അല്ല സാധാരണ സൂക്ഷിയ്ക്കുന്നത്. അനധികൃതമായ കച്ചവടങ്ങൾ നടത്താനാണ് പ്രധാനമായും കള്ളപ്പണം ഉപയോഗിയ്ക്കുന്നത്. ഇതിന് ബാങ്കുകൾ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ ലഭിയ്ക്കുകയും ചെയ്യും. ഇന്ത്യയിലെ റിസർവ് ബാങ്ക് നിയന്ത്രണം ഇല്ലാത്ത പണം ഇടപാട് സ്ഥാപനങ്ങളിലെ പണം ഒരു പരിധിവരെ കള്ള പണം ആണെന്ന് പറയാം.