വേദു പെണ്ണ് ആണോ എന്ന് പലരും ചോദിച്ചു, പരിഹാസങ്ങളും ചോദ്യങ്ങളും, മകന്റെ മുടി വെട്ടാതിരുന്നതിന്റെ കാരണം പറഞ്ഞ് നിഹാലും പ്രിയയും

പ്രിയ മോഹനും കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. പ്രിയയും നിഹാലും മകന്‍ വേദും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ജീവിതത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം വീഡിയോയിലൂടെ നിഹാല്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നിഹാല്‍ എത്തിയത് വേദുവിന്റെ മുടി വെട്ടുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു.

ഒരുപാട് എക്സൈറ്റഡാണ്, അതേ പോലെ തന്നെ ടെന്‍ഷനുണ്ട്. വേദുവിന് ഇപ്പോള്‍ 3 വയസ്സായി. ഇതുവരെ മുടി വെട്ടിയിരുന്നില്ല. ഒരുപാട് പേര്‍ വേദുവിനെ കളിയാക്കുമായിരുന്നു. ഇന്‍സല്‍ട്ട് ചെയ്യുമായിരുന്നു. പെണ്ണാണോയെന്ന് വരെ ചോദിച്ചിട്ടുണ്ട്. അതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തിട്ടില്ല. ആരെന്ത് പറഞ്ഞാലും ചോദിച്ചാലും നമ്മള്‍ മൈന്‍ഡ് ചെയ്യാറില്ല. മുടി ആദ്യം വെട്ടുമ്പോള്‍ അതിനൊരു കാര്യമുണ്ടാവണമെന്ന് കരുതിയിരുന്നു. 2 മാസം നീളുന്നൊരു ട്രിപ്പുണ്ട്. അതിനാല്‍ നല്ല തിരക്കിലാണ്. മുടി വെട്ടുന്നതിന് മുന്‍പ് മുടി അഴിച്ചിട്ടുള്ള വേദുവിന്റെ ഫോട്ടോ ഷൂട്ട് നടത്തണമെന്നും ആഗ്രഹിച്ചിരുന്നു. 3 വര്‍ഷത്തെ ഹെയറാണ് ഇത്.-നിഹാല്‍ പറഞ്ഞു.

മുടിയില്ലാതെ വേദുവിനെ കാണാനാണ് തനിക്ക് ഇഷ്ടമെന്നായിരുന്നു നിഹാലിന്റെ അമ്മ പറഞ്ഞത്. സുന്ദരനായിട്ട് തിരിച്ചുവരണം, മമ്മൂട്ടിയെപ്പോലെ എന്നായിരുന്നു അവര്‍ വേദുവിനോട് പറഞ്ഞത്. ശ്വേതയായിരുന്നു പ്രിയയുടേയും വേദുവിന്റേയും മുടി വെട്ടിയത്. വേദുവിന്റെ മുടി വെട്ടുന്നതിനോട് ഒരു താല്‍പര്യമുണ്ടായിരുന്നില്ലെന്നും പ്രിയയും നിഹാലും പറഞ്ഞിട്ടുണ്ട്.

പ്രസവിച്ച സമയത്ത് തന്നെ ഒരുപാട് മുടിയുണ്ടായിരുന്നു. പ്രിയയുടെ പോലെ തന്നെയാണ് വേദുവിന്റെ മുടിയും. മുടി കട്ട് ചെയ്യുന്നത് കാണിക്കാന്‍ തോന്നുന്നില്ല. കാന്‍സര്‍ പേഷ്യന്‍സിന് ഡൊണേറ്റ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു വേദുവിന്റെ മുടി വളര്‍ത്തിയത്. പ്രായമാവുമ്പോള്‍ അവന് ഇതിന്റെകാരണം കൃത്യമായി മനസ്സിലാവും. ഇന്ത്യയില്‍ത്തന്നെ ഹെയര്‍ ഡൊണേറ്റ് ചെയ്യുന്ന ആദ്യത്തെ ബേബിയായിരിക്കും വേദു.- നിഹാല്‍ പറഞ്ഞിരുന്നു.

എല്ലാവരും പെണ്‍കുട്ടിയാണെന്നാണ് വിചാരിച്ചത്. നമ്മള്‍ മുടി വളര്‍ത്തുന്നതിന്റെ കാരണം ആരോടും പറഞ്ഞില്ല. അടുത്ത ട്രിപ്പിനെക്കുറിച്ചുള്ള സൂചനകളും പ്രിയയും നിഹാലും നല്‍കിയിരുന്നു. തണുപ്പാണ് അവിടെ, അത് പോലെ തൊപ്പി വെക്കാനും ഭയങ്കര പാടായിരുന്നു. അതാണ് വേദുവിന്റെ മുടി വെട്ടിയത്. വ്ളോഗേഴ്സിനിടയില്‍ ആരും ഇതുവരെ കുടുംബസമേതമായി ഈ സ്ഥലത്ത് പോയി വീഡിയോ ചെയ്തിട്ടില്ല. ട്രിപ്പിനെക്കുറിച്ചോര്‍ത്ത് നമ്മള്‍ ഫുള്‍ എക്സ്റ്റഡാണ്. ഹെയര്‍ കട്ട് അധികം കാണിക്കുന്നില്ല, അത് സസ്പെന്‍സായിരിക്കട്ടെ. അടുത്ത വീഡിയോയില്‍ വേദുവിന്റെ പുതിയ ലുക്ക് കാണിക്കാം.- നിഹാല്‍ പറഞ്ഞിരുന്നു.