നഷ്ടപരിഹാരത്തുക വിതരണത്തിൽ നിന്ന് ഒഴിവാക്കി, കോവളത്തു മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞുവെച്ച് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം. വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കോവളത്ത് മന്ത്രി അഹമ്മദ് ദേവ‍ര്‍കോവിലിനെ തടഞ്ഞു.
കട്ടമര തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മന്ത്രിയെ ഒരു വിഭാഗം മത്സ്യതൊഴിലാളികൾ ഹാളിനുള്ളിൽ തടഞ്ഞു വെച്ചു.

പ്രതിഷേധിച്ച പ്രവർത്തകരെ ബലം പ്രയോഗിച്ചു നീക്കിയാണ് മന്ത്രിയെ വിട്ടത്. മത്സ്യതൊഴിലാളികൾ കഴക്കൂട്ടം – കാരോട് ബൈപാസ് ഉപരോധിക്കുന്നു. ഒരു ഭാഗം തൊഴിലാളികളെ തഴഞ്ഞു എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി മത്സ്യ തൊഴിലാളികൾ രംഗത്തെത്തിയത്.

തെക്കുംഭാഗം മുസ്ലിം ജമാഅത്തിലെ തൊഴിലാളികൾ പ്രതിഷേധവുമായി റോഡ് ഉപരോധിക്കുന്നു. പോലീസ് ഇടപെട്ട് മന്ത്രിയെ വാഹനത്തിൽ കയറ്റി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.