മറ്റ് മത വിഭാഗക്കാരുടെ വീടുകളും സ്ഥാപനങ്ങളും സമരക്കാർ ആക്രമിച്ചു- മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്. പലതവണ സമക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. സമരത്തെ സര്‍ക്കാര്‍ പക്വതയോടെയാണ് നേരിട്ടതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പലതവണ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ഓരോ തവണയും വിത്യസ്ത ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. അവര്‍ പ്രധാനമായും ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യവും അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. എത് സമരം നടക്കുമ്പോഴും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാറില്ല. ഭൂരിപക്ഷ ആവശ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞാല്‍ സമരത്തില്‍ നിന്നും പിന്മാറുകയാണ് സമരക്കാര്‍ ചെയ്യുന്നത്.

ക്ഷമയുടെ നെല്ലിപ്പടി കാണുന്നത് വരെ സര്‍ക്കാര്‍ പോയികഴിഞ്ഞു. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുക, പോലീസിനെ കയ്യേറ്റം ചെയ്യുക, തങ്ങളുടെ അല്ലാത്ത മറ്റ് മതവിഭാഗങ്ങളെ ആക്രമിക്കുക എന്നിവ ഒന്നും കേരളം പോലൂള്ള ഒരു സംസ്ഥാനത്ത് അംഗീകരിക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് വിട്ടുവീഴ്ച ചെയ്യുവാനും തയ്യാറാണ്. മറ്റ് മതവിഭാഗക്കാരുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന വളരെ അപകടകരമായ സ്ഥിതി വിശേഷം ഇന്നലെ ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. സമരത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ എന്ന് പരിശോധിക്കണം. സമരക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ എല്ലാ സര്‍ക്കര്‍ അംഗീകരിച്ചതാണ്. പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുക തീവ്രവാദികള്‍ നടത്തുന്ന പ്രവര്‍ത്തനം നടത്തുക എന്നിവയില്‍ രഹസ്യ അജണ്ടയുണ്ടോ എന്ന് അന്വേഷിക്കണം. പുറത്ത് നിന്നുള്ള ഏജന്‍സികള്‍ സമരത്തെ നയിക്കുകയാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.