ക്വാറി മാഫിയ പോബ്സ് ഗ്രൂപ്പ് കർമ്മ ന്യൂസിനെ തടഞ്ഞു, ജനം നരകിക്കുമ്പോഴും സർക്കാർ ഖനനത്തിന് പിന്തുണ നൽകുന്നു, POABS GROUP

തിരുവന്തപുരത്ത് ക്വാറി മാഫിയ കർമ്മ ന്യൂസ് സംഘത്തിന്റെ വാർത്താ ടീമിനേ തടഞ്ഞ് ഭീഷണിപ്പെടുത്തി. തലസ്ഥാന ജില്ലയിലെ മലമേടുകൾ തകർക്കുന്ന കൂറ്റൻ ക്വാറി കമ്പിനിയും എം സാന്റ് വ്യവസായം നടത്തുകയും ചെയ്യുന്ന പോബ്സൺ കമ്പിനിയുടെ ഗുണ്ടകളാണ്‌ കർമ്മ ന്യൂസ് സംഘത്തിനെ ഭീഷണിപ്പെടുത്തിയത്. മൈക്കും ക്യാമറയും പിടിച്ച് പറിക്കാനും നശിപ്പിക്കാനും പോബ്സൺ ഗ്രൂപ്പിന്റെ ആളുകൾ ശ്രമിച്ചു. വാർത്ത റിപോർട്ട് ചെയ്യാൻ പറ്റില്ലെന്നും മുതലാളി പറയാതെ ഇവിടുത്തേ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിക്കില്ലെന്നും ഗുണ്ടകൾ ഭീഷണിയുമായി വന്നു

തിരുവന്തപുരം നെട്ടയത്ത് മല മുകൾ എന്ന് പറയുന്ന സ്ഥലത്താണിത്. ഇവിടെ മുഴുവവൻ ക്വാറിയുടെ പൊടിയും മറ്റും മൂലം ജനങ്ങൾക്ക് ജീവിക്കാൻ ആകുന്നില്ല. ഇവിടുത്തേ ജനങ്ങൾ ചേർന്ന് ഭൂമിയേ തുരന്ന് തകർക്കുന്ന ഈ കമ്പിനിക്കെതിരേ പരാതി മലിനീകരണ നിയന്ത്രണ ബോഡിനും നല്കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഒരു നടപടിയും എടുക്കാത്തതിനാൽ ജനങ്ങൾ ഇപ്പോൾ ദേശീയ ഹരിത ട്രിബ്യുണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ്‌. കലക്ടർ, സർക്കാർ എല്ലാം അനധികൃത ഖനനത്തിനു ഒത്താശ ചെയ്യുന്നു.

ദേശീയ ഹരിത്ര ട്രിബ്യൂണലിനു മുന്നിൽ പരാതി കൊടുക്കും മുമ്പ് വിഷയം ജനങ്ങളിലേക്ക് എത്തിക്കാനായിരുന്നു ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾ കർമ്മ ന്യൂസിനെ സമീപിച്ചത്. എന്നാൽ സ്ഥലത്ത് ചെന്നപ്പോൾ പോംബസൺ ഗ്രൂപ്പ് അധികൃതർ പോലീസിങ്ങ് മോഡൽ നിയമം കൈയ്യിലെടുത്ത് ഭീഷണി പെടുത്തുകയായിരുന്നു. കണ്ണീരും, വിഷമവും, ഭൂമി നഷ്ടപെട്ടവരും, ക്യാൻസർ, ആസ്മ രോഗികളുമായി ഇവിടെ ജനം നരകിക്കുന്നു.