പിണറായിയിൽ എട്ട് വയസുകാരിക്ക് പീഡനം, വ്യാപാരി അറസ്റ്റിൽ

ആലുവയിലെ അഞ്ച് വയസുകാരിയുടെ മരണത്തിന്റെ വേദന മാറും മുമ്പ് കണ്ണൂർ പിണറായിയിൽ പ്രായപൂർത്തിയാകാത്ത എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്. പിണറായി വിജയന്റെ തട്ടകമായ പിണറായിയിൽ എട്ടുവയസ്സുകാരിയെ ഐസ് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച വ്യാപാരിയാണ് അറസ്റ്റിലായിരിക്കുന്നത്.

പിണറായി പോലീസ് സ്‌റ്റേഷൻ പരിധിയിൽ എട്ടുവയസുളള പെൺകുട്ടിയെ പീഡിപ്പിച്ച വാളാങ്കിച്ചാലിലെ പലചരക്ക് കടക്കാരനായ ഉമ്പായിയെയാ(65)ണ്പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകുന്നേരം ഐസ് വാങ്ങാൻ വന്ന പെൺകുട്ടിയെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ട് പോയി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് പരാതി.

കേരളത്തിലെ ഭരണ സംവിധാനങ്ങൾ തന്നെയാണ് പീഡനങ്ങൾ അനുദിനം വർധിക്കാൻ കാരണം. എന്തൊക്കെ ചെയ്താലും ജയിലിൽ നല്ല ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാമെന്ന ചിന്തയാണ് ഇപ്പോഴത്തെ പ്രതികൾക്ക്. അത് നമ്മുടെ ഭരണത്തിന്റെ പിടിപ്പുകേടാണെന്ന് പറയേണ്ടി വരും.

വീഡിയോ കാണാം