വാലിബൻ കണ്ടു, ഒന്നല്ല രണ്ടു തവണ, കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാനാണ് രണ്ടാമത്തെ കാഴ്ച- രചന

റിലീസ് കഴിഞ്ഞ് ഒരുവാരം പിന്നിടുമ്പോഴും മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനെ കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് അയവു വന്നിട്ടില്ല. ഇഷ്‌ടപ്പെട്ടവരും ഇഷ്‌ടപ്പെടാത്തവരും ഉണ്ട്. വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നവരും, രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരുമുണ്ട്. വമ്പൻ പ്രതീക്ഷകൾ തകർന്നു വീണതിന്റെ നിരാശയുള്ളവരുണ്ട്. ആരൊക്കെയുണ്ടായാലും വാലിബനെ രണ്ടു തവണ തിയേറ്ററിൽ പോയി കണ്ടു നടി രചന നാരായണൻകുട്ടി.

വാലിബൻ കണ്ടു. ഒന്നല്ല രണ്ടു തവണ. കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ ആണ് രണ്ടാമത്തെ കാഴ്ച ഉണ്ടായത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ മഹാനടൻ ഉണ്ടല്ലോ അദ്ദേഹത്തിനല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാൻ തക്ക Grace വേറെ ആർക്കും ഇല്ല എന്നുറപ്പാണ്. @mohanlal ഓരോ സിനിമയും പ്രമേയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഈ കഴിവുറ്റ സംവിധായകൻ കാണിക്കുന്ന experimentation ഉണ്ടല്ലോ… @lijo_lebowski ഇത് രണ്ടും മാത്രം മതി ആ രണ്ടാം വരവിനായുള്ള കാത്തിരിപ്പിന്.