തിരുപ്പതിയിൽ എത്തി വഴിപാടായി തല മുണ്ഡനം ചെയ്ത് നടി രചന

ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തല മുണ്ഡനം ചെയ്ത് നിൽക്കുന്ന ചിത്രങ്ങളാണ് രചന പങ്കിട്ടത്. ആദ്യം പലരും എഡിറ്റിംഗ് ആണോ എന്ന് സംശയിച്ചു. പിന്നീട് ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ് വായിച്ചപ്പോഴാണ് താരം യഥാർത്ഥത്തിൽ തലമുണ്ഡനം ചെയ്തതാണെന്ന് ആരാധകർക്ക് മനസിലായത്.

തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയതിന്റെ ഭാ​ഗമായാണ് തിരുപ്പതിയിലെ പ്രധാന വഴിപാടായ തലമുണ്ഡനം ചെയ്തത്. എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്.

ചിലർ രസകരമായ കമന്റുകൾ പങ്കുവെച്ചും എത്തി. ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിലെ കണ്ടിട്ടുള്ളു എന്നൊക്കെ കമന്റുകളുണ്ടായിരുന്നു. പൊതുവെ ലൈം ലൈറ്റിൽ സജീവമായി നിൽക്കുന്ന നടിമാർ തല മുണ്ഡനം ചെയ്യാറില്ല. അടുത്തിടെ നടി കൃഷ്ണപ്രഭയും അമ്മയ്ക്കൊപ്പമെത്തി തിരുപ്പതിയിൽ വെച്ച് തല മുണ്ഡനം ചെയ്തിരുന്നു.