ചക്കപ്പഴത്തിലെ സുമേഷിന് ഇന്ന് ഇരട്ടി മധുരം, ആശംസകളുമായി ആരാധകർ

ചക്കപ്പഴം പരമ്പരയിലെ താരങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ശ്രീകുമാർ, അശ്വതി ശ്രീകാന്തത്, ശ്രുതി രജനികാന്ത്, സബീറ്റ, റാഫി തുടങ്ങിയവരാണ് താരങ്ങൽ. ടിക് ടോക് വീഡിയോ കളിലൂടെ ശ്രദ്ധേയനായ റാഫി ചക്കപ്പഴത്തിലും തമാശയുടെ അമിട്ട് പൊട്ടിക്കുകയാണ്. പരമ്പരയിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. ഏട്ടത്തിയുടെ പ്രിയപ്പെട്ടവനായും പൈങ്കിളിയ്ക്കും ഏട്ടനും സ്ഥിരം പാര പണിയുന്നവനായുമെല്ലാം റാഫി കൈയ്യടി നേടുകയാണ്. സ്വാഭാവികതയുള്ള അഭിനയമാണ് റാഫിയുടെ സുമേഷിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമയാക്കി മാറ്റിയത്.

റാഫിയുടെ ജീവിതത്തിന് ഇന്ന് ഇരട്ടി മധുരമാണ്. ജൂലൈ 4ന് എൻഗേജ്‌മെന്റാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റാഫിയുടെ പിറന്നാളാണ് ‌ഇന്ന്, അതേ ദിവസം തന്നെയാണ് എൻഗേജ്‌മെന്റും നടത്തുന്നത്. അമ്മേടെ സുമേഷ് മോന് ഒരായിരം ജന്മദിനാശംസകൾ. ഓൺസ്‌ക്രീനിലെ എന്റെ ഇളയമകന് പിറന്നാളാശംസകൾ. ഓഫ്‌സ്‌ക്രീനിലെ എന്റെ പ്രിയപ്പെട്ട മനുഷ്യരിൽ ഒരാളാണ് റാഫി, ഞാൻ നിങ്ങളെ നോക്കുമ്പോൾ, വളരെയധികം കഴിവുള്ള ഒരു പ്രഗത്ഭനായ ചെറുപ്പക്കാരനെ ഞാൻ കാണുന്നു, നിങ്ങളുടെ ആഗ്രഹങ്ങളും പ്രാർത്ഥനയും എല്ലാ ലക്ഷ്യങ്ങളും അഭിനിവേശത്തോടെ നേടാൻ നിങ്ങൾക്കാകും. മമ്മ നിങ്ങളെ സ്നേഹിക്കുന്നുവെന്നുമായിരുന്നു സബിറ്റ കുറിച്ചത്.

ഒരു സന്തോഷം കടന്നു വരുന്നു എന്നാണ് പുതിയ വാർത്ത. റാഫി വിവാഹിതൻ ആകാൻ ഒരുങ്ങുന്നു എന്നാണ് പുറത്ത് എത്തുന്ന റിപ്പോർട്ടുകൾ. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ മഹീനയാണ് റാഫിയുടെ വധു . റാഫിയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്.