പ്രണയം 2 വീട്ടിലും പ്രശ്നങ്ങൾ ഇല്ലാതെ കടന്നു പോയി, പക്ഷെ എന്റെ വീടിനെ പറ്റി അവളുടെ ബന്ധുകൾക്ക് മുറുമുറുപ്പുണ്ടായിരുന്നു

വിവാഹവുമായി ബന്ധപ്പെട്ട് രഘുനാഥ് എന്ന യുവാവ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആഗ്രഹിച്ച പ്രണയം സ്വന്തമായപ്പോഴും തന്റെ വീടായിരുന്നു പലരേയും അസ്വസ്ഥരാക്കിയതെന്ന് രഘുനാഥ് പറയുന്നു. പക്ഷേ എല്ലാ ബുദ്ധിമുട്ടുകളേയും മറികടന്ന് തന്റെ സ്വപ്നവീടിന് തറക്കല്ലിട്ടു. പഠനകാലത്തെ പ്രണയം 2 വീട്ടിലും അവതരിപ്പിച്ചു വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി എന്നാൽ എന്റെ വീടിനെ പറ്റി അവളുടെ ബന്ധുകളുടെ മുറുമുറുപ്പ് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. സാമ്പത്തികമായി അവരുടെ അത്ര ഉന്നതി ഇന്നത്തെ ചുറ്റുപാടിൽ ഇല്ല. എന്നാലും എല്ലാം അറിഞ്ഞ് ആ അച്ഛൻ പഴയ വീട്ടിലേക്ക് അണെങ്കിലും എന്റെ മോളെ തരുന്നതിൽ സന്തോഷമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നിയെന്ന് കുറിപ്പിൽ പറയുന്നു. ഇതിനോടകം തന്നെ കുറിപ്പ് വൈറലായി മാറി

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരു 26 വയസ്സുകാരന്റെ എടുത്തുചാട്ടം ! അല്ല ധൈര്യം എന്നു പറയാൻ ആണ് എനിക്ക് ഇപ്പോൾ ഇഷ്ടം. പഠനകാലത്തെ പ്രണയം 2 വീട്ടിലും അവതരിപ്പിച്ചു വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി എന്നാൽ എന്റെ വീടിനെ പറ്റി അവളുടെ ബന്ധുകളുടെ മുറുമുറുപ്പ് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. സാമ്പത്തികമായി അവരുടെ അത്ര ഉന്നതി ഇന്നത്തെ ചുറ്റുപാടിൽ ഇല്ല. എന്നാലും എല്ലാം അറിഞ്ഞ് ആ അച്ഛൻ പഴയ വീട്ടിലേക്ക് അണെങ്കിലും എന്റെ മോളെ തരുന്നതിൽ സന്തോഷമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

ഏതൊരു അച്ഛനും വളരെ എളുപ്പം പറയാവുന്ന ഒരു കാര്യം ഉണ്ടായിരുന്നു ഈ വീട്ടിലേക്ക് എന്റെ മകളെ തരില്ല എന്ന് ! പക്ഷേ അദ്ധേഹം അത് പറഞ്ഞില്ല. ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു. തടസ്സങ്ങൾ ഒന്നും ഇല്ലാതെ പൂർത്തിയാവാൻ എല്ലാരുടെയും അനുഗ്രവും പ്രാർത്ഥനയും വേണം.