ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി. പ്രതിപക്ഷത്തെ ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തുന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എത്തിയത്.

ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും ഇതിനായി അവരെ പ്രേരിപ്പിച്ചത് എന്താണെന്നും രാഹുല്‍ ചോദിക്കുന്നു. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തുന്ന അത്താഴ വിരുന്നിലേക്ക് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ക്ഷണമുണ്ട്.