ചൈനയിൽ നിന്ന് പണം കൈപ്പറ്റി; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആർ ഐ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചൈനീസ് എംബിസിയിൽ നിന്ന് പണം പറ്റിയതായി കണ്ടെത്തിയതോടെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ് സി ആർ ഐ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. സോണിയാ ഗാന്ധി ചെയർപേഴ്സണായ ഫൗണ്ടേഷന്റെ വിദേശ സംഭാവന സ്വീകരണ ലൈസൻസാണ് ഇപ്പോൾ റദ്ധാക്കിയത്.

1991 ഒക്ടോബറിൽ രൂപീകരിച്ച രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മുൻ കേന്ദ്ര മന്ത്രി പി ചിദംബരം , ധനകാര്യ വിദഗ്ധൻ മോൺടെക് സിംഗ് അലുവാലിയ, മാദ്ധ്യമ പ്രവർത്തനായ സുമൻ ദുബൈ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ അംഗങ്ങളാണ്.

ചൈനീസ് എംബസിയിൽ നിന്ന് സംഭാവനയായി 1.75 കോടിരൂപ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കൈപ്പറ്റിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2005-2007 കാലഘട്ടത്തിലാണ് ചൈനീസ് എംബസിയിൽ നിന്ന് 1.75 കോടിരൂപ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കൈപ്പറ്റിയത് രാജീവ് ഗാന്ധി ഫൗണ്ടേഷന് 1000 കോടി രൂപ ലഭിച്ചതായി ആഭ്യന്തരമന്ത്രി ആരോപിച്ചു. ഇന്ത്യ ചൈന ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനായാണ് ഈ പണം ഉപയോഗിച്ചതെന്നാണ് ഫൗണ്ടഷന്റെ വാദം.

ഫൗണ്ടേഷൻ ചൈനയുടെ ഫണ്ട് സ്വീകരിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി രംഗത്തെത്തിയിരുന്നു. കാലങ്ങളായി ചൈനയ്‌ക്ക് എല്ലാ സഹായവും നൽകിവന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് രാഷ്‌ട്രീയ നേതൃത്വം വഴിവിട്ട സഹായങ്ങൾ സ്വീകരിച്ചെന്ന് അമിത് ഷാ പറഞ്ഞിരുന്നു.