കാക്കകൾ സംഘടിതരാണ് ,പരസ്പര ശത്രുതയിലാണെങ്കിലും പൊതു ശത്രുവിന് നേരെ അവരൊരുമിക്കും,രാമസിംഹൻ

കോലായ വൃത്തിയാക്കിയിട്ടാൽ അവിടെ വന്നു സാധിക്കും ,തുണിയലക്കി അഴയിലിട്ടാൽ അവിടെ വന്നു സാധിക്കും, സകല വെയ്സ്റ്റും മാന്തി കൊത്തിപ്പറിച്ച് നമ്മുടെ മുൻപിലെത്തിക്കും, കാക്കകളെക്കൊണ്ട് തോറ്റുവെന്ന് രാമസിംഹൻ അബൂബക്കർ. എല്ലാം സഹിക്കാം വൃത്തികെട്ട ശബ്ദം അതാണു് അസഹനീയം. പലയിനം കാക്കകൾ പരസ്പര ശത്രുതയിലാണെങ്കിലും പൊതു ശത്രുവിന് നേരെ അവരൊരുമിക്കും. ശത്രു തീർന്നാൽ അവർ പരസ്പരം പോരാടുകയും ചെയ്യുമെന്ന് പറന്നുപോന്ന കാക്കയുടെ ചിത്രമടക്കം രാമസിംഹൻ ഫേസ്ബുക്കിൽ പഹ്കുവെച്ചു.

കുറിപ്പു വായിക്കാം

കാക്കകളെക്കൊണ്ട് തോറ്റു,
കോലായ വൃത്തിയാക്കിയിട്ടാൽ അവിടെ വന്നു സാധിക്കും ,തുണിയലക്കി അഴയിലിട്ടാൽ അവിടെ വന്നു സാധിക്കും, സകല വെയ്സ്റ്റും മാന്തി കൊത്തിപ്പറിച്ച് നമ്മുടെ മുൻപിലെത്തിക്കും,
പോ കാക്കേ
പോ കാക്കേ എന്ന് പറഞ്ഞാലോ,
നമ്മടെ തലയിൽ സാധിക്കും,
സഹികെട്ട് ഒരു കാക്കയെ എറിഞ്ഞാലോ?
നല്ല കഥയായി സകല കാക്കകളും ഒരുമിച്ചുവന്നു ആക്രമിക്കും..
കാക്കകൾ സംഘടിതരാണ് ,സെക്കൻ്റുകൾ കൊണ്ടാണ് സകല കാക്കകൾക്കും വിവരം കിട്ടുന്നത്… നമ്മോട് ശത്രുതയിലാണെങ്കിലും കാക്കകൾ നമ്മെ ഫോളോ ചെയ്തുകൊണ്ടേയിരിക്കും..
അതാണു് കാക്കകളുടെ പ്രത്യേകത..
നുമ്മ ഒരു നെയ്യപ്പം ചുട്ടാൽ ഉടനേ അതിൻ്റെ മണം പിടിച്ച് കാക്കകളുടെ സകല ഗ്രൂപ്പിലും വിളമ്പും…
പിന്നേ പറയണ്ടല്ലോ നമ്മടെ നെയ്യപ്പം കുഴിയപ്പമാവും…
തിന്നുകയാണെങ്കിൽ സാരമില്ല, വൃത്തികേടാക്കും അതാണു് സ്ഥിരം പണി…
എല്ലാം സഹിക്കാം വൃത്തികെട്ട ശബ്ദം അതാണു് അസഹനീയം…
പലയിനം കാക്കകൾ പരസ്പര ശത്രുതയിലാണെങ്കിലും പൊതു ശത്രുവിന് നേരെ അവരൊരുമിക്കും. ശത്രു തീർന്നാൽ അവർ പരസ്പരം പോരാടുകയും ചെയ്യും…
കാക്കകൾ പെരുകിയതിനാൽ പല രാജ്യങ്ങളും ഇന്ന് അങ്കലാപ്പിലാണ്.
അവർ കാക്കകളെ തുരത്താൻ മാർഗങ്ങൾ തേടുകയാണ്…
ഒന്ന് വൃത്തിയാക്കി വച്ചിട്ടുണ്ട്
എത്ര നേരം വൃത്തിയായി കിടക്കും എന്നറിയില്ല കണ്ട് തന്നെ അറിയാം.
കാ…. കാ….. ക്രാ…