പണ്ട് ട്രയിനിൽ യാത്ര ചെയ്താൽ ഉരുളുമ്പ് നാറ്റമായിരുന്നു ! മലം വാരിയെറിയുമ്പോൾ മാറ്റം മനസ്സിലാവണ്ടേ?

കഴിഞ്ഞ 9കൊല്ലം കൊണ്ട് ഇന്ത്യയിലേ ട്രയിനുകളിൽ വന്ന വൻ മാറ്റങ്ങൾ ഒരു അപകടത്തിൽ ഇല്ലാതാകുന്നില്ല. പെരുമൺ ദുരന്തം, തലശേരി ടെമ്പിൾ ഗേറ്റ്, കടലുണ്ടി ദുരന്തം അങ്ങിനെ രാജ്യത്തേ ഞടുക്കിയ എത്രയോ അപകടം കേരളത്തിൽ തന്നെ ഉണ്ടായി. അന്നൊന്നും നരേന്ദ്ര മോദി ആയിരുന്നില്ല ഭരിച്ചത്. ഇന്ന് ഒരു ദുരന്തം വന്നപ്പോൾ അത് വയ്ച്ച് ഇന്ത്യയേയും കേന്ദ്ര സർക്കാരിനെയും താഴെ ഇറക്കാനുള്ള വടിയായി ഉപയോഗിക്കുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് രാമ സിംഹൻ അബൂബക്കർ ആണ്‌.അദ്ദേഹത്തിന്റെ കുറിപ്പിലേക്ക്

മോദി വന്നതിനു ശേഷം റയിൽവേയ്ക്ക് വന്ന മാറ്റം എന്താണെന്ന് യാത്രക്കാർക്കറിയാം, അതറിയാത്തത് മാപ്രകൾക്ക് മാത്രമാണ്, ഇന്ന് മോദിക്കെതിരെ കുരയ്ക്കുന്നത് കണ്ടാൽ ഇതുവരെ ഇന്ത്യയിൽ സംഭവിച്ച അപകടങ്ങളെല്ലാം സംഭവിച്ചത് കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിലാണെന്ന് തോന്നും,1985 മുതൽ ട്രെയിൻ യാത്ര ചെയ്യുന്നവനാണ് ഞാൻ എനിക്കറിയാം എന്നുമുതലാണ് ട്രെയിനിലെ എല്ലാ ക്‌ളാസിലും കുഷ്യനിട്ട സീറ്റുകൾ വന്നു തുടങ്ങിയതെന്ന്,എന്നുമുതലാണ് മാന്യമായി ട്രെയിനിലെ ടോയ്‌ലെറ്റിൽ വൃത്തിയായി കയറാൻ തുടങ്ങിയതെന്ന്, ട്രെയിനിൽ യാത്ര കഴിഞ്ഞിറങ്ങുമ്പോൾ ഒരുളുമ്പ് നാറ്റമായിരുന്നു ദേഹത്തിന്, എന്തായിരുന്നു 9 വർഷം മുൻപ് നമ്മുടെ സ്റ്റേഷനുകളുടെ അവസ്ഥ?നാറിയിട്ട് അവിടെ നിൽക്കാൻ പറ്റുമായിരുന്നോ?

ഇതൊക്കെ അപകടത്തെ ന്യായീകരിക്കാൻ വേണ്ടി പറയുന്നതല്ല അപകടം അപകടം തന്നെ, ട്രെയിൻ അപകടങ്ങൾ ലോകത്തിന്റെ എല്ലാ കോണിലും സംഭവിക്കുന്നുണ്ട്, human error, അല്ലെങ്കിൽ മെക്കാനിക്കൽ error ഇതൊക്കെയും കാരണമാവുന്നുണ്ട്,
ഒരു അപകടം സംഭവിച്ചു എന്നതുകൊണ്ട് ഭാരതത്തിലെ റയിൽവേ യുടെ വളർച്ച കാണാതെ പോകരുത്, ഇന്ന് ഭാരതത്തിന്റെ എല്ലാകോണിലും റെയിൽ എത്തി പ്രത്യേകിച്ചും നോർത്ത് ഈസ്റ്റ്‌ മേഖലകളിൽ,
നമ്മുടെ നിലവിലെ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എത്രമാത്രം കാര്യക്ഷമമായാണ് റെയിൽവേയെ മുൻപോട്ട് നയിക്കുന്നതെന്ന് ഏവർക്കും അറിയാം, അദ്ദേഹമോ, മോദിയോ പാളം അടർത്തിമാറ്റിയിട്ടുമല്ല അപകടം നടന്നത്, വളരെ കുറച്ചു കാലം കൊണ്ട് അഭിമാനിക്കാത്തക്ക വിധത്തിൽ റെയിൽവെ വളർച്ച നേടിയിട്ടുണ്ടെന്ന് പ്രതിപക്ഷ രാഷ്ട്രീയക്കാർക്കല്ലാതെ ഏവർക്കും അറിയാം.. അതെല്ലാം കേവലം രാഷ്ട്രീയ പകകൊണ്ട് നിരാകരിക്കുക എന്നത് അവർക്കേ കഴിയൂ, ഏറ്റവും വലിയ കാര്യം അപകടസ്ഥലത്തേക്ക് മനോരമയും എഷ്യാനെറ്റുമെല്ലാം പറന്നാണോ എത്തിയത് എന്ന് പരിശോധന നടത്തണം, മിക്കവരും പലവിധത്തിൽ ട്രെയിനിൽ തന്നെയാവും അവിടെ എത്തപ്പെട്ടത്,
ഇന്നു മാപ്രകൾ പലതവണ ഉപയോഗിച്ച വാക്കാണ് കൊട്ടിഘോഷിച്ച റെയിൽവേ വികസനമെന്ന്… കൊട്ടിഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ പറയും, ഒരു ബിജെപി ക്കാരനായിട്ടല്ല,ഭാരതത്തിലെ അഭിമാനമുള്ള പൗരൻ എന്ന നിലയിൽ തന്നെ..
ആരൊക്കെയാണ് റെയിൽവെയെ തകർത്തു എന്നും പറഞ്ഞു ചാടി വന്നത് ലാലു പ്രസാദ്, പിന്നെ ദീദി ഹാവൂ അവരുണ്ടാക്കിയ റെയിൽവെ വികസനം എന്തായിരുന്നു?
നമ്മുടെ മാധ്യമാക്കാർക്ക്‌ മോദിയോടുള്ള കലിപ്പ് നമുക്കറിയാം എന്നിരിക്കിലും ഇങ്ങിനെ മലം വാരിയെറിയുമ്പോൾ ലോകത്ത് വന്ന മാറ്റം അവർക്ക് മനസ്സിലാവണ്ടേ?, അവരുടെ വാർത്തകൾ കമ്മി അടിമകളെയും സുഡാപ്പികളെയും, പപ്പു ആരാധകരെയും സുഖിപ്പിച്ചേക്കാം പക്ഷെ ഇന്ന് രാജ്യം മുഴുവൻ യാത്രചെയ്യുന്ന ബോധമുള്ള ഒരു സമൂഹം ഉണ്ടെന്ന് അവർ മറന്നുപോകുന്നു…
മോദി നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ ഇന്നത് കട്ടിങ് സൗത്തിനൊഴികെ മിക്ക ജനതയ്ക്കും കാണാൻ കഴിയുന്നുണ്ട്, നിലവിലെ അവസ്ഥയിൽ ഒന്നാലോചിച്ചു നോക്കൂ പപ്പു ഭാരതം ഭരിച്ചാലുള്ള അവസ്ഥ…ബോധമുള്ള സമൂഹത്തിന് അത് ചിന്തിക്കാൻ പോലും പറ്റില്ല..
നാട് നന്നാവണമെന്നുള്ളവർ മോദിക്കൊപ്പമുണ്ടാവും,
അപകടങ്ങൾ ഉണ്ടാവാതിരിക്കട്ടെ, പക്ഷേ ഒരിക്കലും 100 % ഗ്യാരണ്ടി ഒരു സൈക്കിൾ യാത്രയ്ക്ക് പോലും നൽകാനാവില്ല, മീൻ ബോട്ട് തട്ടിക്കൂട്ടി രാഷ്ട്രീയ പിൻബലത്തോടെ യാത്രാ ബോട്ടായി ഓടിച്ചു കുറേപേരെ കൊന്നപ്പോൾ ആർക്കും രാജി വേണ്ടായിരുന്നു, ശബരിമല അപകടത്തിൽ ആരും രാജിവച്ചു കണ്ടില്ല, എന്തിന് രാഷ്ട്രീയവൈരാഗ്യത്തിന് 51 വെട്ട് വെട്ടിയവർ ഭരിക്കുന്ന നാടാണിത്…
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നീതി കിട്ടണം, അതിന് രാജ്യത്തിന്റെ കുതിപ്പിന് പാരപണിയുന്നമാധ്യമങ്ങളെ ഒറ്റപ്പെടുത്തുക തന്നെ വേണം.