പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് നിരീക്ഷണത്തില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് നിരീക്ഷണത്തില്‍. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രമേശ് ചെന്നിത്തല സെല്‍ഫ് ക്വാറന്റീനില്‍ പോയത്. തിങ്കളാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് സുധീരന്‍.