നല്ല പയ്യനാണെന്ന് പറഞ്ഞ് പെൺവീട്ടുകാരെ പറ്റിച്ച കഥ പറഞ്ഞ് രമേശ് പിഷാരടി

നടൻ, അവതാരകൻ, മിമിക്രി താരം, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. ഭാര്യ സൗമ്യയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള രസകരമായ അനുഭവം തുറന്നു പറയുകയാണ് രമേശ് പിഷാരടി.

സൗമ്യയുടെ വീട്ടുകാർ എന്നെപ്പറ്റിയുള്ള അന്വേഷണവും പെണ്ണുകാണലിനുശേഷം ആരംഭിച്ചിരുന്നു. പക്ഷെ നിർഭാ​ഗ്യവശാൽ അവരെത്തിയത് എന്റെയടുത്ത് തന്നെയാണ്.. നാട്ടിലെ എറ്റവും നല്ല ചെറുപ്പക്കാരനാണെന്നും വളരെ നല്ല സ്വഭാവക്കാരനാണെന്നുമൊക്കെ ഞാൻ എന്നെപ്പറ്റി തന്നെ അന്വേഷിക്കാൻ വന്ന ആളോടു പറഞ്ഞു. അയാൾ അതെല്ലാം അത് പോലെ തന്നെ സൗമ്യയുടെ അച്ഛനെ അറിയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തിൽ സൗമ്യയുടെ അച്ഛൻ ഈ കല്യാണം ഉറപ്പിച്ചെന്നും രമേശ് പിഷാരടി പറഞ്ഞു

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ ആണ് ഏറ്റവും ഒടുവിലായി രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പും സിനിമയിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.