രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരള൦ സന്ദർശിക്കും; വിവിധ പരിപാടികളിൽ പങ്കെടുക്കും

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കണ്ണൂരിലെത്തുക.

ഇന്ന് കാസർഗോഡ് പെരിയ കാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദ ദാനച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകീട്ട് 3.30 മുതലാണ് പരിപാടി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. 2018-2020 ബാച്ചിന്റെ 742 വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങാണ് ഈ വർഷം നടക്കുന്നത്.

കൊച്ചിയിൽ ഡിസംബർ 22ന് നേവൽ ബേസിൽ നടക്കുന്ന വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും. ദക്ഷിണ നേവൽ കമാൻഡിന്റെ പ്രവർത്തന പ്രകടനത്തിന് അദ്ദേഹം സാക്ഷ്യം വഹിക്കുകയും വിക്രാന്ത് സെൽ സന്ദർശിക്കുകയും ചെയ്യും.

ഡിസംബർ 23 ന് രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കു൦