മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ് സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ് രഞ്ജിന് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2010-ല്‍ ടെലിവിഷന്‍ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാര്‍ഡ് രഞ്ജിനിക്ക് ലഭിക്കുകയുണ്ടായി. മോഹന്‍ലാല്‍ ചിത്രമായ ചൈനാടൗണില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. ബിഗ് ബോസ് മലയാളം സീസണ് വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി.
പ്രപ്പോഴും പല വിവാദങ്ങളിലും ഇടം പിടിച്ച താരം കൂടിയാണ് രഞ്ജിനി. ഒരിക്കല്‍ താരത്തിന്റെ നഗ്ന വീഡിയോ പുറത്തിറങ്ങി എന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഈ കുപ്രചരണത്തെ വളരെ ബോള്‍ഡ് ആയിട്ടാണ് രഞ്ജിനി നേരിട്ടത്. ആ വീഡിയോ തന്റേതായിരുന്നില്ല. ചെറിയ രീതിയില്‍ തന്നോട് സാമ്യം തോന്നുന്ന ഒരു സ്ത്രീയുടേത് ആയിരുന്നു എന്ന് രഞ്ജിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ആ വീഡിയോ കണ്ടാല്‍ ആരും പറയും അത് താനല്ല എന്ന്. അതൊരു അറബി സ്ത്രീയോ മറ്റോ ആണ്. അതില്‍ രഞ്ജിനി ഹരിദാസിന്റെ വീഡിയോ എന്ന് ഏതോ ഒരുത്തന് എഴുതി വച്ചിരിക്കുകയാണ്. ആ എഴുതി വച്ചവന് അങ്ങനെ സമാധാനം കിട്ടുകയാണെങ്കില്‍ അത് കിട്ടട്ടെ. ഇതിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ അമ്മയേയും സഹോദരനേയും മാത്രമാണ് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഉണ്ടായിരുന്നത്. മറ്റൊന്നും തനിക്ക് പ്രശ്നമല്ല.’