ഗോവയിൽ നിന്നു വാങ്ങിയ വസ്ത്രങ്ങൾ ആരാധകർക്ക് വേണ്ടി ധരിച്ച് രഞ്ജിനിമാർ

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്. അടുത്തിടെയാണ് രഞ്ജിനി യു ട്യൂബ് ചാനൽ ആരംഭിച്ചത്.

ഏറ്റവും പുതിയ യൂട്യൂബ് വ്ലോഗിൽ സുഹൃത്തായ രഞ്ജിനി ജോസിനൊപ്പമാണ് രഞ്ജിനി ഹരിദാസ് എത്തിയിരിക്കുന്നത്. വളരെയടുത്ത ആത്മബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഇവർ. ഗോവയിലെ ഷോപ്പിങ്ങിനു ശേഷം വാങ്ങിയ ഡ്രെസ്സുകൾ ആരാധകർക്ക് മുന്നിൽ ട്രൈ ചെയ്തു കാണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇവർ

ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് 2010 ൽ ലഭിച്ചു.