പ്രണയത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചതിനു പിന്നാലെ കേവിഡുപിടിപെട്ട് രഞ്ജിനി

പ്രണയം രണ്ട് വർഷം തികച്ചതിന്റെ സന്തോഷത്തിനു പിന്നാലെ കോവിഡു പിടിപെട്ട് രഞ്ജിനി ഹരിജാസ്. രഞ്ജിനി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ‘ഞാൻ ഇപ്പോൾ പോസിറ്റിവിറ്റി കൊണ്ട് നിറഞ്ഞ് തുളുമ്പുന്നതിനാൽ പ്രിയപ്പെട്ടവരെല്ലാം എന്നിൽ നിന്നും അകലം പാലിക്കൂ’വെന്നാണ് റീൽസ് വീഡിയോ പങ്കുവെച്ച് രഞ്ജിനി ഹരിദാസ് കുറിച്ചത്. താരത്തിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ രഞ്ജിനിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കൊവിഡിനെ മറികടക്കാനുള്ള ആശ്വാസവാക്കുകളുമായി എത്തിയിട്ടുണ്ട്.

ബിസിനസുകാരനാണ് രഞ്ജിനിയുടെ കാമുകൻ ശരത്ത് പുളിമൂട്. ഇപ്പോഴുള്ള പ്രണയം എത്രനാൾ പോകുമെന്ന് തനിക്കറിയില്ലെന്നും രഞ്ജിനി ഒരിക്കൽ പറഞ്ഞിരുന്നു. കാമുകൻ ശരത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് രഞ്ജിനി കുറിച്ചത് ‘ഭ്രാന്തമായ സ്നേഹവും സന്തോഷവും ചിരിയും’ എന്നാണ്.

ഇടയ്ക്കിടെ കാമുകനൊപ്പമുള്ള ചിത്രങ്ങളും മുപ്പത്തൊമ്പതുകാരിയായ രഞ്ജനി ഹരിദാസ് സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. 16 വർഷമായി ശരത്തിനെ പരിചയമുണ്ട് രഞ്ജിനിക്ക്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നാണ് രഞ്ജിനി ഒരു നേരത്തെ പറഞ്ഞിരുന്നു

സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു,. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു.