വല്ലാതെ കളിയാക്കി കൊണ്ടുള്ള ചിരികള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, ഓര്‍മ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ ജഡ്ജായി എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ രഞ്ജിനി ഒരിക്കലും മടി കാണിക്കാറില്ല. രഞ്ജിനി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറലാകുന്നത്. സഹോദരനെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രത്തില്‍ രഞ്ജിനി തലമുടിയില്‍ വെച്ചിരുന്ന ഹെയര്‍ ബാന്‍ഡിന് പിന്നിലെ അധികമാരും അറിയാത്ത ചില കഥകളും താരം പങ്കുവെയ്ക്കുന്നുണ്ട്.

‘എന്താണ് ഞാന്‍ കണ്ടെത്തിയതെന്ന് നോക്കൂ. ഒരു മല്ലുക്കുട്ടി അലേര്‍ട്ട്. തലയില്‍ വെച്ചിട്ടുള്ള ആ വൃത്തികെട്ട വെളുത്ത ഹെയര്‍ബാന്‍ഡ് ഏകദേശം ഒരു വര്‍ഷത്തോളം എന്നും തലയില്‍ വെക്കുമായിരുന്നു. ഒരുതവണ പുതിയ ഹെയര്‍കട്ടുമായി സ്‌കൂളില്‍ ചെന്നപ്പോള്‍ വല്ലാതെ കളിയാക്കി കൊണ്ടുള്ള ചിരികള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മുതല്‍ മുടി വളരുന്നത് വരെ അത് പുറകിലേക്ക് വെച്ച് മറച്ച് പിടിക്കാനായിരുന്നു ആ ബാന്‍ഡ് വെച്ചിരുന്നത്. അങ്ങനെ എനിക്ക് ഒരുപാട് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

‘നിനക്കിപ്പോഴും പഴയത് പോലെ ചെറുതും ക്യൂട്ടുമായി ഒരു ഉപകാരോവും ഇല്ലാത്തവനായി നില്‍ക്കാന്‍ പറ്റാത്തതെന്താടാ’ എന്നുമാണ് ശ്രീപ്രിയനെ ടാഗ് ചെയ്തുകൊണ്ട് രഞ്ജിനി ചോദിക്കുന്നത്. രഞ്ജിനിയ്ക്കും സഹോദരനുമൊപ്പം മൂന്നാമതായി ചിത്രത്തില്‍ കാണുന്ന നായ തങ്ങളുടെ ആദ്യ വളര്‍ത്തുനായയാണെന്ന് കൂടി രഞ്ജിനി സൂചിപ്പിക്കുന്നു. ടിക്കു എന്നായിരുന്നു അവന്റെ പേര്. ഞങ്ങളുടെ ആദ്യത്തെ പെറ്റ്. തെരുവില്‍ നിന്നും ഞങ്ങളുടെ അച്ഛന്‍ രക്ഷിച്ച് കൊണ്ട് വന്നതാണ് അവനെ, തനിക്ക് നായകളോടുള്ള ഇഷ്ടം തുടങ്ങിയത് അവിടെ നിന്നുമാണെന്ന് തോന്നുന്നതെന്നും രഞ്ജിനി പറയുന്നു. പോസ്റ്റിന് അവസാനം തനിക്ക് അന്ന് എത്ര വയസ്സുണ്ട് എന്ന് ആര്‍ക്കെങ്കിലും ഊഹിക്കാന്‍ പറ്റുമോ എന്ന ചോദ്യവും’ രഞ്ജിനി ചോദിക്കുന്നു.