എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണമെന്ന് ആളുകൾ പറയുമ്പോൾ, റിമക്ക് പിന്തുണയുമായി രഞ്ജിനി

വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കിലിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ അധിക്ഷേപ കമന്റുകൾ വന്നിരുന്നു. ഈ സംഭവത്തിൽ റിമയ്ക്ക് പിന്തുണയറിച്ച രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രഞ്ജിനി റിമയ്ക്ക് പിന്തുണയറിയിച്ചത്.

‘എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങൾ പറയാൻ ആളുകൾ പറയാൻ ശ്രമിക്കുന്നത് കാണുമ്പോൾ, നമ്മൾ’ എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവച്ചിരിക്കുന്നത്. റിമ ധരിച്ചിരുന്നതുപോലെയുള്ള മിനി സ്‌കർട്ട് ധരിച്ചുള്ള ചിത്രമാണ് രഞ്ജിനിയും പങ്കുവെച്ചിട്ടുള്ളത്.

അതേ സമയം വസ്ത്രധാരണത്തിന്റെ പേരിൽ തനിക്കെതിരെ സോഷ്യൽ മീഡിയകളിൽ വന്ന അധിക്ഷേപ കമന്റുകളിൽ പ്രതികരിച്ച് നടി റിമ കല്ലിങ്കൽ. ഇത്തരം കാര്യങ്ങൾ മറുപടി പറയാൻ തനിക്ക് സമയമില്ലെന്നും താൻ അത്തരം അധിക്ഷേപങ്ങൾ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ ഒരു മാധ്യമത്തോട് പറഞ്ഞു. ഇതിനൊന്നും മറുപടി നൽകാൻ ഞാനൊരു കൊച്ചുകുട്ടിയല്ല. ഞാൻ അവരെ ചെറുതായി കാണുകയല്ല, ഇന്നത്തെ കുട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇത്തരം നിസ്സാര കാര്യങ്ങൾ ശ്രദ്ധിക്കാൻ പോലും എനിക്ക് സമയമില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത്. എനിക്ക് ചെയ്യാൻ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം പ്രതികരണങ്ങളിൽ ആർക്കും ഒന്നും ചെയ്യാനില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാൺ ഞാൻ കരുതുന്നതെന്നും റിമ പറഞ്ഞു.

റിമ കല്ലിങ്കൽ പറഞ്ഞത്, ഞാൻ അതൊന്നും ഗൗനിക്കുന്നു പോലുമില്ല. അതിന് വേണ്ടിയിരുന്ന് പ്രതികരിക്കാൻ ഞാനൊരു കൊച്ചുകുട്ടിയല്ല. കുട്ടികൾക്ക് പോലും ഈ വിഷയത്തിൽ വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇത്തരം പ്രതികരണങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ചെയ്യാൻ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം സില്ലി കാര്യങ്ങളിൽ അല്ല എന്റെ താൽപര്യങ്ങളും. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങൾ ഇഷ്ടമുള്ളത് ചെയ്യൂ.

അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ആർഐഎഫ്എഫ്കെ വേദിയിൽ മിനി സ്‌കേർട്ട് ധരിച്ചെത്തിയ റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ വലിയ അധിക്ഷേപങ്ങൾക്ക് വിധേയയായി. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് റിമ ആർഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് താഴെയാണ് ചിലർ അശ്ലീല കമന്റുകളുമായി എത്തിയത്. ‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പറയാൻ വന്നപ്പോൾ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെയെല്ലാം പ്രതികരണങ്ങളുണ്ടായി. കടുത്ത അധിക്ഷേപങ്ങളും സാമൂഹിക മാധ്യമങ്ങളിൽ നടിക്കെതിരെ വന്നിരുന്നു.