രഞ്ജിനി ഹരിദാസ് പ്രണയത്തിലോ, അതോ വിവാഹിതയോ, ആരാധകർ സംശയത്തിൽ

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി കടക്കുന്നത്.

37 വയസ്സായിട്ടും താരം വിവാഹം കഴിച്ചിട്ടില്ലെന്ന തരത്തിലുള്ള വാർത്തകർ ആരാധകരുടെയിടിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ രഞ്ജിനി പങ്കുവെച്ച ചിത്രം ആരാധകരുടെ ഇടയിൽ തരം​ഗമായിമാറിയിട്ടുണ്ട്. ഒരു വർഷത്തെ മാഡ്‌നെസ്സ്, ഇനിയും വർഷങ്ങൾ വരാനിരിക്കുന്നു എന്നാണ് രഞ്ജിനി കുറിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ പേര് ശരത് പുളിമൂട് എന്നാണ് ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിനി പ്രണയത്തിലാണോ, വിവാഹം ചെയ്യുമോ എന്ന കാര്യമൊന്നും ഇതുവരെ തുറന്നു പറഞ്ഞിട്ടുമില്ല.ലവ്, ലൈഫ്, ലോക്ക്ഡൗൺ സ്റ്റോറി എന്നൊക്കെയാണ് രഞ്ജിനി നൽകിയിരിക്കുന്ന ക്യാപ്‌ഷനിലെ ഹാഷ്ടാഗുകൾ. അതുകൊണ്ടു തന്നെ സംശയവുമായി ആരാധകർ കമന്റ് സെക്ഷനിൽ എത്തിയിട്ടുണ്ട്. ആ സന്തോഷ വാർത്ത രഞ്ജിനി ഉടനെ എങ്ങാനും പുറത്തുവിടുമോ എന്നു കാത്തിരുന്നാൽ മാത്രമേ അറിയാൻ സാധിക്കൂ

 

View this post on Instagram

 

A post shared by Ranjini Haridas (@ranjini_h)