പ്രണയ ദിനത്തില്‍ ആദ്യമായി തന്റെ പ്രണയത്തെ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

നിരവധി ചാനല്‍ പരിപാടികളില്‍ അവതാരകയായി എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. തന്റേതായ ശൈലിയിലെ അവതരണ മികവിലൂടെ വളരെ അധികം ആരാധകരെ സമ്പാദിക്കാന്‍ രഞ്ജിനിക്കായി. ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള രഞ്ജിനിയുടെ അവതരണ രീതി ആദ്യം ഒക്കെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ കണക്കിലെടുക്കാതെ രഞ്ജിനി മുന്നോട്ട് നീങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് പോലും അംഗീകരിക്കേണ്ടതായി വന്നു. ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത് രഞ്ജിനിയുടെ പുതിയ സ്റ്റാറ്റസ് ആണ്.

പ്രണയ ദിനവുമായി ബന്ധപ്പെട്ട് രഞ്ജിനി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായത്. ആദ്യമായി തന്റെ പ്രണയത്തെ രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഹര്‍ട്ട് ഇമോജിയോടെ ഇത് ആ ദിവസമായതിനാല്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി കുറിച്ചത്. രഞ്ജിനിക്ക് ഒപ്പം ചിത്രത്തിലുള്ളത് ശരത് പുളിമൂടാണ്. രഞ്ജിനിയുടെ കാമുകാനാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിന് പിന്നാലെ ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. ഗായികയും രഞ്ജിനിയുടെ അടുത്ത സുഹൃത്തുമായ രഞ്ജിനി ജോസും കമന്റ് ചെയ്തിട്ടുണ്ട്.

പലപ്പോഴും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഗോസിപ്പ് വാര്‍ത്തകള്‍ എല്ലാം രഞ്ജിനി നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെയാണ് പ്രണയ ദിനത്തില്‍ താരത്തിന്റെ പോസ്റ്റ് എത്തിയത്. ഇപ്പോള്‍ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരകയാണ് രഞ്ജിനി. രഞ്ജിനിക്കൊപ്പം രമേഷ് പിഷാരടിയും പരിപാടിയില്‍ എത്താറുണ്ട്.

നേരത്തെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി. ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് രഞ്ജിനി. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. മേരാ നാം ഷാജിയാണ് രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.