നടി റെബ മോണിക്ക വിവാഹിതയാകുന്നു, വരൻ ദുബായ് സ്വദേശി

നിവിൻ പോളി നായകനായെത്തിയ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നായികയായിട്ടാണ് റെബ മോണിക്ക ജോണ്‍ എന്ന നായിക സിനമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നായികയായിരുന്നുവെങ്കിലും വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമേ റെബയ്ക്ക് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നീരജ് മാധവിന്റെ നായികയായെത്തി.

മലയാളത്തില്‍ അധികമൊന്നും ഭാഗ്യം റെബയെ തുണച്ചില്ല. റെബ മോണിക്ക ജോണ്‍ എന്ന നടിയുടെ കഴിവ് തിരിച്ചറിഞ്ഞ ചിത്രമായിരുന്നു വിജയ് നായകനായ ബിഗില്‍. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ അതിജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ റോള്‍ റെബ മികവുറ്റതാക്കി. അതിനുശേഷം താരത്തെ തേടി നിരവധി ചിത്രങ്ങളെത്തി

ഇപ്പോളിതാ താരം വിവാഹിതയാകുന്നെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് താരത്തിന്റെ വരൻ എന്നും റിപ്പോർട്ടുകളുണ്ട്.ടൊവീനോ നായകനായ ഫോറെൻസിക്കിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിഷ്ണു വിശാൽ ചിത്രം എഫ്ഐആർ ആണ് നടിയുടെ പുതിയ പ്രോജക്ട്