നിവിൻ പോളി ചിത്രം ‘സാറ്റർഡേ നൈറ്റ്’ ന്റെ ടീസർ പുറത്ത് വിട്ടു.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘സാറ്റർഡേ നൈറ്റ്’ ന്റെ ടീസർ പുറത്ത് വിട്ടു. നിവിൻ പോളി, അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ, ​​ഗ്രേസ് ആന്റണി എന്നിവരാണ് ടീസറിലുള്ളത്. ബെറ്റ് വച്ച് സുഹൃത്തിന്റെ വിവാഹം നടത്തുന്നതും പിന്നാലെയുള്ള സംഭവ വികാസങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. നവീൻ ഭാസ്കർ ആണ് രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം സിനിമ തിയറ്ററുകളില്‍ എത്തും.