ആയിഷ അല്ല ഞാനിന്ന് ആതിരയാണ്, ഇസ്ലാം മതത്തിലെ തെറ്റുകുറ്റങ്ങൾ മനസിലാക്കി ആതിരയിലേക്ക് തന്നെ മടങ്ങി

കാസർഗോഡ് സ്വദേശിയായ ആതിര ഇസ്ലാം സ്വീകരിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ ഈ പെൺകുട്ടി ഇന്നൊരു ഇസ്‌ലാം മത വിശ്വാസിയല്ല. ഇസ്ലാം മതത്തിലെ തെറ്റുകുറ്റങ്ങൾ മനസിലാക്കി ആതിരയിലേക്ക് തന്നെ മടങ്ങി എത്തി. ആർഷ വിദ്യാ സമാജം എന്ന പ്രസ്ഥാനമാണ് ഈ പെൺകുട്ടിയെ തിരികെ ഹിന്ദു മതത്തിൽ എത്തിച്ചത്, ഖുറാനിൽ പറയുന്നത് മാത്രമാണ് ശരിയെന്ന് വിശ്വസിച്ച ആതിര അതിലെ പിഴവുകൾ മനസിലാക്കി മടങ്ങുകയായിരുന്നു.

ഒരിക്കലും താൻ തിരികെ ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് ആതിര പറയുന്നു. തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാൻ കോടതി പറയുകയും, വീട്ടുകാർ അതിന് അനുവധിക്കുകയും ചെയ്തതോടെ ആതിരയെന്ന ആയിഷ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. ശേഷം ആർഷ വിദ്യാ സമാജത്തിലെ ആളുകൾ ആയിഷയെ കാണാനെത്തി. ഇസ്‌ലാം മതത്തിൽ നിന്ന് തിരികെ ഹിന്ദു മതത്തിലേക്ക് മടങ്ങിയവൾ തങ്ങൾക്കൊപ്പം ഉണ്ടെന്ന് പറഞ്ഞപ്പോൾ അവരെക്കൂടി ഹിന്ദു മതത്തിൽ നിന്ന് തിരികെ ഇസ്‌ലാം മതത്തിൽ എത്തിക്കണമെന്ന ചിന്തയായിരുന്നു ആയിഷയ്ക്ക്.

എന്നാൽ അവിടെ എത്തിയതും കഥ മാറി. ഹിന്ദു മതം എന്താണെന്നും, സനദാനധർമം എന്താണെന്നുമൊക്കെ മനസിലാക്കിയ ആയിഷ ആതിരയിലേക്ക് മടങ്ങി. തനിക്ക് പറ്റിയ തെറ്റുകളും പിഴവുകളും മനസിലാക്കി. ഇന്ന് ആതിര തികഞ്ഞ ഹിന്ദു വിശ്വാസിയാണ്, ആർഷ വിദ്യാ സമാജത്തിന്റെ പ്രവർത്തകയാണ്.