സ്ത്രീ മുഖവും മുൻകയ്യും ഒഴിച്ച് ബാക്കിയല്ലാം മറക്കണം,നുസറത്ത് ജഹാനു മറുപടി

ഇസ്ളാമിൽ സ്ത്രീകൾ തട്ടം ഇടണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നതിനു മറുപടിയുമായി മുജാഹിദ് പോഷക ഘടകം ഇന്ത്യൻ ഇസ്ലാഹി സെൻറെർ ദമാം മേഖലാ വൈസ് പ്രസിഡൻറ് അഫ്സൽ കയ്യങ്കോട്.മലപ്പുറത്ത് മുസ്ളീം പെൺകുട്ടികൾ തട്ടം ഉപേക്ഷിക്കുന്നു എന്നും ഇസ്ളാമാകാൻ തട്ടം ഇടണം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, എന്നും നുസ്രത്ത് ജഹാൻ (റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ്) ആയിരുന്നു അഭിപ്രായം പങ്കുവയ്ച്ചത്.

ഇസ്ലാം ആവണമെങ്കിൽ തട്ടം ഇടണമെന്ന് എവിടെയും ഖുർആൻ പറഞ്ഞിട്ടില്ല എന്നത് നുസ്റത്ത് ജഹാന്റെ തികഞ്ഞ വിവരക്കേട് മാത്രമാണ്. ഇസ്ലാം സ്ത്രീയോട് മുഖവും മുൻകയ്യും ഒഴിച്ച് ബാക്കിയല്ലാം മറക്കണം എന്ന കൽപ്പനയുണ്ട്. നുസ്റത്ത് ജഹാൻ പറഞ്ഞ സൂറ നൂർ 31 വചനം തന്നെ അതിന് തെളിവാണ്.

ഖുർആൻ പറയുന്നു : “സത്യവിശ്വാസികളായ സ്ത്രീകളോട് അവരുടെ കണ്ണുകൾ താഴ്ത്തുവാനും,അവരുടെ ഗുഹ്യാവയവങ്ങൾ സൂക്ഷിക്കുവാനും അവരുടെ ഭംഗി അതിൽ നിന്ന് പ്രത്യക്ഷ മാകുന്നതല്ലാതെ വെളിവാക്കാതിരിക്കുവാനും പറയുക. അവർ തങ്ങളുടെ മക്കനകൾ അവരുടെ മാർവ്വിടങ്ങളിലൂടെ ആക്കി കൊള്ളുകയും ചെയ്യട്ടെ… ഇതാണ് ഖുർആൻ പറയുന്നത്. എത്ര കൃത്യമാണ് വചനം
إلا ما ظهر منها (അവരുടെ ഭംഗി അതിൽ നിന്ന് പ്രത്യക്ഷ മാകുന്നതല്ലാതെ വെളിവാക്കാതിരിക്കുവാനും പറയുക.

എന്ന് പറയുന്നത് സ്ത്രീയുടെ മുഖവും മുൻകയ്യുമാണ്. അതല്ലാതെ തലയല്ല. തെട്ടടുത്ത് തന്നെ അതെ ആയത്തിൽ പറയുന്നത് അവർ തങ്ങളുടെ മക്കനകൾ അവരുടെ മാർവ്വിടങ്ങളിലൂടെ ആക്കി കൊള്ളുകയും ചെയ്യട്ടെ. بخمرهن
എന്ന് പറഞ്ഞാൽ മുഖമക്കന എന്നാണ് അർത്ഥം. അതായത് തലയിലെ മുടിയും കഴുത്തും,തോളും കാണപ്പെടാത്ത വസ്ത്രം ധരിക്കാനാണ് ഖുർആനിന്റെ കൽപ്പന. തനിക്ക് ആവിശ്യമുള്ള ഭാഗം മാത്രം വായിച്ച് തനിക്ക് എതിരായി വരുന്നത് ഒഴിവാക്കാനുള്ളതല്ല ഖുർആനിക വചനം. എന്തിനാണ് നുസ്‌റത്ത് തലയിൽ പകുതി തട്ടമിട്ട് ഇരിക്കുന്നതും മക്കത്ത് ഉംറ നിർവ്വഹിക്കാൻ വന്നപ്പോൾ ഒരു മുടിയോ കഴുത്തോ കാണാത്ത വിധം ഇസ്ലാമിക വസ്ത്രം ധരിക്കുന്നതും. ഇത് കാപട്യമല്ലേ സഹോദരി.