നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ പാക് ചാര സംഘടനയായ ഐഎസ്‌ഐയാണെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഐഎസ്‌ഐയാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം. ഐഎസ്‌ഐ നിജ്ജാറിനെ വധിക്കാന്‍ ക്രിമിനലുകളെ വാടകയ്ക്ക് എടുത്തതായിട്ടാണ് വിവരം.

നിജ്ജാര്‍ വധത്തിന് പിന്നാലെ ഇയാള്‍ക്ക പകരക്കാരനെ ഐഎസ്‌ഐ തേടുന്നതായും കാനഡയിലെ ഖലിസ്താന്‍ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതുമായിട്ടാണ് വിവരം. നിജ്ജാറില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ നിജ്ജാര്‍ വിശ്വാസത്തിലെടുത്തത് പവയ ഖലിസ്താന്‍ നേതാക്കളുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് കൊളംബിയയില്‍ കഴിഞ്ഞ ജൂണ്‍ 18നാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെ ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാകുകയായിരുന്നു.