രജിത് കുമാറിനെ വീഴ്ത്തിയ രേഷ്മയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, തോറ്റവരുടെയും താരമൂല്യം കുതിച്ചുയർന്നു

ബിഗ് ബോസ് വെറും ഒരു പരൽ മീനല്ല. ശരിക്കും ഒരു ബിഗ് ഫിഷ് തന്നെയാണ്‌. മാധ്യമ കമ്പോളത്തിൽ പരസ്യ മാർകറ്റിൽ ഉടമസ്ഥർ കോടികൾ കൊയ്ത് ഷോ വൻ ലാഭം ഉണ്ടാക്കാൻ നോക്കുന്നു. അതിനായി ഷോ നടത്തിപ്പ് ചുമതലക്കാരുടെ മാർകറ്റിങ്ങ് എക്സിക്യുട്ടീവുകൾ കോർപ്പറേറ്റ് പരസ്യങ്ങൾക്കായി വൻ നീക്കം നടത്തുന്നു. മുഖ്യ റോളിലുള്ള മോഹൻലാലിനും മുൻ നിര പ്രതിഫലം ഉണ്ട്. കമന്റുകളും മറ്റും വരുന്നത് താര രാജാവിനു 50 കോടി വരെ പ്രതിഫലം ഉണ്ട് എന്നാണ്‌. ഇനി അത്ര ഒന്നും ഇല്ലേലും ഒട്ടും മോശമാവില്ല ലാലേട്ടന്റെ പ്രതിഫലം. കാരണം കുറെ ദിവസങ്ങൾ തന്നെ ഷോ നടക്കുന്നിടത്ത് മോഹൻ ലാൽ താമസിക്കുന്നു. അങ്ങോട്ടുള്ള യാത്ര. അതിനിടയിൽ മുടങ്ങുന്ന സ്വന്തം പദ്ധതികൾ. ഷൂട്ടിങ്ങുകൾ..അങ്ങിനെ താരവും നഷ്ടം സഹിച്ച് പരിപാടിക്ക് എത്തുമ്പോൾ മതിയായ പ്രതിഫലം കിട്ടിയേ തീരൂ

മൽസര വിജയിക്കാവട്ടേ 50 ലക്ഷത്തിന്റെ ഫ്ളാറ്റ് റെഡി. ഇനിയാണ്‌ മറ്റൊരു രഹസ്യം. നമ്മൾ കാണുന്നതു പോലെ ഷോയിൽ നിന്നും പുറത്ത് പോകുന്നവർ വെറും കൈയ്യുമായല്ല പോകുന്നത്. അവരുടെ താര മാർകറ്റിലെ മൂല്യം കുത്തനെ ഉയരുന്നു. അവരുടെ കട ഉദ്ഘാടന ഫീസ് മുതൽ സിനിമാ മോഡൽ രംഗത്തേ നിരക്കുകൾ വരെ ഉയരുന്നു. അതായത് കാണികൾക്ക് സമയം പോകുമ്പോഴും ജീവിതത്തിൽ അത്രയും മണിക്കൂറുകൾ ഒരു ഉപകാരവും ഇല്ലാതെ നഷ്ടപെടുമ്പോൾ പിന്നിലെ കോടികളുടെ മെച്ച കണക്കുകൾ ആണിതൊക്കെ.

ഇപ്പോൾ വിവാദമുണ്ടാക്കി പുറത്ത് പോകുന്ന നടിയും മോഡലുമായ രേഷ്മയുടെ താര മൂല്യമാണ്‌ കുത്തനെ ഉയർന്നിരിക്കുന്നത്. രേഷ്മ പഴയ ആളല്ല. മോഡൽ രംഗത്ത് അവർക്ക് മൂല്യം ഉയരും. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് രേഷ്മ ബിഗ്‌ബോസില്‍ നിന്നും പടിയിറങ്ങിയത്. രേഷ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്. ബിഗ് ബോസില്‍ ഉണ്ടായ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു രേഷ്മയുടെ കണ്ണില്‍ രജിത് മുളകുപൊടി തേച്ചത്. അതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ രജിതും രേഷ്മയും ബിഗ് ബോസില്‍ നിന്നും പുറത്തായി. താരത്തിന്റെ പഴയ ചിത്രങ്ങളും ഫോട്ടോ ഷൂട്ടുകളുമെല്ലാം തേടി കണ്ടുപിടിച്ച് പോസ്റ്റ് ചെയ്യുകയാണ് ആരാധകരിപ്പോള്‍. വളരെ ഗ്ലാമറസായി താരം ചെയ്ത പല ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

നേരത്തെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ വെറും പതിനായിരത്തോളം ഫോളോവേഴ്സുണ്ടായിരുന്ന രേഷ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്പോള്‍ മൂന്നിരട്ടിയോളമാണ് ഫോളോവേഴ്സ് വര്‍ധിച്ചിരിക്കുന്നത്. തിരിച്ചറിയാന്‍ വൈകിപ്പോയി രേഷ്മ വേറെ ലെവലാണ് എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

ഒരു ഇന്ത്യൻ നടിയും മോഡലും കൂടിയാണ് രേഷ്മ നായർ.മലയാള ചലച്ചിത്ര മേഖലയിൽ ഒരു മോഡലായി താരം തന്റെ ഒൗദ്യോഗിക ജീവിതം ആരംഭിച്ചു.കൊച്ചിയിൽ നിരവധി മോഡൽ പരിപാടികൾ താരം പ്രവർത്തിച്ചിട്ടുണ്ട്.മോഡലിംങ്ങിലെക്ക് പ്രവേശിക്കുന്നതിനുമുമ്പ് രേഷ്മ ഒരു ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.1995 നവംബർ 20ന് കൊച്ചിയിൽ ആണ് രേഷ്മ നായർ ജനിച്ചത്. പ്രധാനമായും കേരള റാംബ് വാക്കിംഗ്ലും ചെന്നൈ ആസ്ഥാനമായുള്ള മോഡലിംഗ് കമ്പനികളിലും ജോലി ചെയ്യുന്നു. എന്തായാലും ഷോയ്ക്ക് പിന്നിൽ തോറ്റവർക്കും മെച്ചങ്ങൾ മാത്രമേ ഉള്ളു. കാണികൾ ഒഴികെ ആർക്കും ഇതൊരു നഷ്ട കച്ചവടം അല്ലെന്നുറപ്പ്