കുട്ടിയുടുപ്പില്‍ നൃത്തം ചെയ്ത് റിമ കല്ലിങ്കല്‍, വിഡിയോ

മലയാളികളുടെ പ്രിയതാരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഇപ്പോള്‍ മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. കുട്ടി ഫ്രോക്ക് അണിഞ്ഞ് നൃത്തം ചെയ്യുന്ന റിമയാണ് വിഡിയോയില്‍. മൂവ് ഇറ്റ് എന്ന അടിക്കുറിപ്പിലാണ് റിമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. റെഡ് ഡ്രസ്സും തലയില്‍ തൊപ്പിയുമണിഞ്ഞ് പാട്ടിന്റെ ബീറ്റ്സിന് അനുസരിച്ചാണ് താരത്തിന്റെ നൃത്തം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തിന്റെ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

റിമയുടെ അടുത്ത സുഹൃത്തുക്കളായ ​ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ആന്‍ അ​ഗസ്റ്റിന്‍ തുടങ്ങിയവരും വിഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ജിതിന്‍ പുത്തഞ്ചേരി സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഐഎഫ്‌എഫ്കെയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.

ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് സംവിധായകൻ ആഷിഖ് അബുവുമായി വിവാഹിതയായി.