ചിത്രം പങ്കുവെച്ച് റിമ, പൊരിച്ച മീന് മുമ്പുള്ള ചിത്രമായിരുന്നോ എന്ന് കമന്റ്

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് റിമ കല്ലിങ്കല്‍.തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് റിമ.അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ വിവദങ്ങളിലും നടി പെട്ടിരുന്നു.മിസ് കേരള റണ്ണറപ്പായതിന് പിന്നാലെയാണ് റിമ സിനിമയില്‍ എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവു റിമ സ്വന്തമാക്കി.ഇപ്പോള്‍ ഒരാളുടെ പരിഹാസ കമന്റിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.13-ാം വയസ്സില്‍ ‘മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടുമുമ്പ് തൃശൂര്‍ റീജണല്‍ തിയേറ്ററിലെ ബാക്ക് സേറ്റേജ് ഡ്രസ്സിങ് റൂമില്‍’എന്ന ക്യാപ്ഷനില്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് കമന്റ് എത്തിയത്.പൊരിച്ച മീനും മുന്‍പുള്ള ചിത്രമായിരുന്നോ ഇത് എന്നാണ് റിമയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്, ഇതിനാണ് റിമ ചുട്ട മറുപടി നല്‍കിയത്.അന്നും ഇന്നും ഒരു ഫെമിനിസ്‌റ് തന്നെയാണ് ഞാന്‍ എന്നായിരുന്നു റിമയുടെ മറുപടി.ചിത്രത്തിന് നിരവധി കമന്റുകള്‍ എത്തുന്നുണ്ട്.സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരിയുടെ കമന്റും റിമയുടെ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്.’നല്ലൊരു കുട്ടി എയ്‌ന്’ എന്നാണ് മുഹ്‌സിന്‍ പരാരിയുടെ കമന്റ്. ‘നീ ഭൂതകാലമാണോ ഉദ്ദേശിച്ചത്’ എന്നാണ് റിമ ചോദിക്കുന്നത്.’ഞാന്‍ ചോദിക്കാതെ തന്നെ ഇങ്ങനെ ഒരാള്‍ പറഞ്ഞതില്‍ അതിശയം തോന്നുന്നു’ എന്നും റിമ മറുപടി നല്‍കി.