പണ്ട് റിമി കാറിനെപ്പോലെ ​ഗുണ്ടുമണിയായിരുന്നല്ലോ, കാറിനെയും റിമിയെയും കണ്ടാൽ ഒരമ്മ പെറ്റപോലെയുണ്ടെന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയും അവതാരകയുമാണ് റിമി ടോമി. യാതൊരു മടിയും ഇല്ലാതെ ആടുകയും പാടുകയും ചെയ്യുന്ന സ്വഭാവമാണ് റിമിയെ മലയാളി പ്രേക്ഷകരുടെ പ്രിയത താരമാക്കി മാറ്റിയത്. ഇതിനിടെ റിമിയുടെ വിവാഹവും വിവാഹ മോചനവും ഒക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ലോക്ക്ഡൗൺ നിലവിൽ വന്നതോടെ വീട്ടിലായിരുന്നു പാട്ടും ടിക് ടോക്കും പാപകവും ഫിറ്റ്നസുമെല്ലാമായി റിമി സജീവമായിരുന്നു.

ഇപ്പോഴിതാ ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. തടിച്ചുരുണ്ട് ഇരിക്കുന്ന റിമി ഒരു കാറിൽ ചാരി നിൽക്കുന്നതാണ് ചിത്രം. . ‘പഴയ ചിത്രമാണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ. കാണുമ്പോൾ തന്നെ മനസിലാവുന്നുണ്ടല്ലോ അല്ലേ. എന്തോ ഈ കാർ ഭയങ്കര ഇഷ്ടമായി. എന്നേലും എനിക്ക് ഇത് ഡ്രൈവ് ചെയ്യാൻ വാങ്ങണം’ എന്നുമായിരുന്നു ചിത്രത്തിന് റിമി ക്യാപ്ഷനായി കൊടുത്തിരുന്നത്.


നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്. നിങ്ങളെ രണ്ട് പേരെയും കണ്ടാൽ ഒരമ്മ പെറ്റ മക്കളെ പോലെ ഉണ്ടെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് താഴെ ചിരിച്ച് കൊണ്ടുള്ള മറുപടിയായിരുന്നു റിമി കൊടുത്തത്.പണ്ട് കാറും റിമിയെ പോലെ തന്നെ ഗുണ്ടുമണി ആയിരുന്നു എന്നൊരാൾ പറഞ്ഞപ്പോൾ അത് ശരിയാണല്ലോ എന്നായിരുന്നു താരത്തിന്റെ മറുപടി.