ഹു ദ ഹെൽ ഈസ് ആരതതി പൊടി, ആരതിയോട് മാപ്പ് പറഞ്ഞ് റിയാസ്

ബി​ഗ് ബോസ് സീസൺ നാലിലൂടെ ഏറ്റവും ജനശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ ഒരു വലിയ ആരാധക വൃദ്ധത്തെയാണ് റോബിൻ സ്വന്തമാക്കിയത്. ബി​ഗ് ബോസിലെ മറ്റ് പല മത്സരാർത്ഥികളും പ്രേക്ഷകർക്കിടിയിൽ ചർച്ചയാകപ്പെട്ടെങ്കിലും റോബിനോളം ശ്രദ്ധ ആർക്കും നേടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഷോയിൽ നിന്ന് അപ്രതീക്ഷിതമായാണ് റോബിൻ പുറത്താകുന്നത്. റോബിനെപ്പോലെ കാമുകിയും ഭാവി വധുവുമായ ആരതി പൊടിയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവളാണ്

കഴിഞ്ഞ ദിവസം ബി​ഗ് ബോസ് താരം റിയാസ് ആരതിക്കെതിരെ നടത്തിയ പ്രസ്താവന വൈറലായിരുന്നു. ഇപ്പോളിതാ വിഷയത്തിൽ വിശദീകരണവും മറുപടിയുമായെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസത്തെ ക്യൂ ആന്റ് എയിൽ ഈ വ്യക്തിയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചിലർ ചോദിച്ചിരുന്നു. എനിക്ക് അയാളെക്കുറിച്ച് അറിയില്ലെങ്കിൽ എനിക്ക് അറിയില്ല അവൾ ആരാണെന്ന് പറയാമായിരുന്നു അപ്പോൾ എനിക്ക്. പക്ഷെ അതിന് പകരം ആരാണവൾ എന്നായിരുന്നു ഞാൻ ചോദിച്ചത്. അത് തീർത്തും അനാവശ്യമായിരുന്നു. ഞാൻ അങ്ങനെ ചെയ്യേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. ആളുകൾക്ക് വേണമെങ്കിൽ എന്നോട് ആരാണ് റിയാസ് എന്നു ചോദിക്കാമായിരുന്നു. കാരണം ഞാനിവിടെ മല മറിച്ചിട്ടൊന്നുമില്ല’

‘എന്നെ ആളുകൾക്ക് അറിയുന്നത് ഞാനൊരു ഷോയുടെ ഭാഗമായതു കൊണ്ടും എന്റെ വീഡിയോകൾ കണ്ടതു കൊണ്ടുമാണ്. നിങ്ങൾക്ക് ഒരു നടനെ അറിയുന്നത് ഒരു സിനിമയിൽ അവർ അഭിനയിച്ച് കൊണ്ടാകും. അല്ലാതെ നിങ്ങളുടെ അപ്പൂപ്പൻ ആയതു കൊണ്ടല്ല. ഇങ്ങനൊക്കെ തന്നെയാണ്. ഏത്ര ചെറിയ എസ്റ്റാബ്ലിഷ്‌മെന്റ് ആയാലും അതിന് പിന്നിലെ കഴ്ചപ്പാടുണ്ടായിട്ടുണ്ട്. അതിന്റെ മൂല്യം അതിനുണ്ട്. അതിനാൽ ഞാൻ അങ്ങനെയൊരു അഭിപ്രായം പറയേണ്ടതുണ്ടായിരുന്നില്ല’

‘ചിലപ്പോൾ വേറെന്തെങ്കിലും കാരണം കൊണ്ടാകും അവർക്ക് പെട്ടെന്നൊരു ഹൈപ്പ് ലഭിച്ചത്. പക്ഷെ ഇതൊന്നും ബാധിക്കുന്നില്ല. ഞാൻ അവരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാനവരോട് മാപ്പ് ചോദിക്കുന്നു’

‘ഈ മാപ്പ് ഞാൻ പറഞ്ഞത് എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ വൃത്തികെട്ട കമന്റ് പറയുന്നവർ കാരണമോ, ഇത്രയും തറയായിട്ടുള്ള കാര്യങ്ങൾ പറയുന്നവർ കാരണമോ അല്ല. യൂട്യൂബ് വീഡിയോ ചെയ്യുന്നവർ കാരണമോ അല്ല. കാരണം നിങ്ങളുടെയൊക്കെ ലെവൽ എന്താണെന്ന് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളിൽ നിന്നും ഇതിലും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരാളെക്കുറിച്ച് ഇത്രയും മോശമായ കാര്യങ്ങൾ നിങ്ങൾക്ക് പറയാം പറ്റും. കാരണം നിങ്ങൾ ഏത് സൈഡിലാണെന്ന് എനിക്കറിയാം. അപ്പോൾ നിങ്ങൾ കാരണമല്ല ഞാനിത് പറയുന്നത്’