മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും

മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. എ. എ റഹീം ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്ന് വിവരമുണ്ട്. റഹീം അഖിലേന്ത്യാ പ്രസിഡന്റാകുമെന്നാണ് സൂചന. നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് എ. എ റഹീം.

2017ലാണ് മുഹമ്മദ് റിാസ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ദേശീയ തലത്തില്‍ പല പ്രതിഷേധ പരിപാടികള്‍ക്കും മുഹമ്മദ് റിയാസ് നേതൃത്വം നല്‍കിയിരുന്നു.