കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണ ഗുരുതരാവസ്ഥയിൽ

തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിലുള്ള മാനസിക സംഘർത്തെ തുടർന്നാകാം ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് രാമക്യഷ്ണനെ നയിച്ചതെന്നാണ് റിപ്പോർട്ട്.

മണിയുടെ മരണം ഇദ്ദേഹത്തേ തകർത്തിരുന്നു. മണിയുടെ മരണത്തിൽ നീതിക്കായി രാമകൃഷ്ണൻ നടത്തിയ പോരാട്ടങ്ങൾ എല്ലാം ഇപ്പോഴും പാതി വഴിയിൽ നില്ക്കവേയാണ്‌ വിഷം കഴിച്ചത്.കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനായി ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് അവസം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിന്നു.

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ച കാര്യം കഴിഞ്ഞ ദിവസമാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയിച്ചതെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.’രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും.

ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’എന്ന് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞത് എന്ന് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.അതേസമയം അക്കാദമിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നിരുന്നത്.അക്കാദമി സെക്രട്ടറിയുടെ നിലപാട് ലിംഗ,ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നു