ആരതിയെ റോബിന് ഇഷ്ട്ടമാണ്. ‘ആരതിക്കൊപ്പം നടന്ന ഇന്റർവ്യു ഒരു ചിറ്റ് ചാറ്റായിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചപ്പോൾ റോബിൻ രാധാകൃഷ്ണനു ഏറെ ആരാധകരെ സമ്പാദിക്കാനായി. ഷോയിൽ ഹിറ്റായ പേരായിരുന്നു റോബിന്റേത്. ഹൗസിൽ കയറി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റോബിന്റെ പേരിൽ ഫാൻസ് ​ഗ്രൂപ്പുകൾ വരെ ഉണ്ടായി. ഹൗസിൽ ഫൈനൽ വരെ തുടരാൻ റോബിന് കഴിഞ്ഞില്ല. എഴുപത് ദിവസം പിന്നിടുമ്പോൾ സഹ മത്സരാർഥിയെ കൈയ്യേറ്റം ചെയ്തതോടെ റോബിനെ പുറത്താക്കുകയായിരുന്നു.

റോബിനെ ബി​ഗ് ബോസ് പുറത്താക്കിയപ്പോൾ റോബിന്റെ ആരാധകർ വരെ ഇടഞ്ഞു. ആരൊക്കെ കപ്പ് നേടിയാലും റോബിനാണ് തങ്ങളുടെ മനസിലെ വിജയിയെന്നാണ് ഇപ്പോഴും ബി​ഗ് ബോസ് പ്രേക്ഷകരിൽ ഏറെപ്പേരും പറഞ്ഞുകൊണ്ടിരിക്കുന്നത്. ദിൽഷ പ്രസന്നാണ് ബി​​ഗ് ബോസ് സീസൺ ഫോറിൽ വിജയിയായത്. ബ്ലെസ്ലിക്കായിരുന്നു രണ്ടാം സ്ഥാനം. എട്ട് മാസത്തോളം ബി​ഗ് ബോസ് ഷോയെ കുറിച്ച് വിശദമായി പഠിച്ചശേഷമായിരുന്നു റോബിൻ മത്സരിക്കാനെത്തിയത്. ജനങ്ങളുടെ പൾസ് അറിഞ്ഞ് പെരുമാറിയതുകൊണ്ടാണ് റോബിന് നിറയെ ആരാധകനായിരുന്നു.

ബി​ഗ് ബോസിൽ നിന്നും പുറത്തി‌റങ്ങിയത്തിൽ പിന്നെ ദിവസവും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. ഒപ്പം ആദ്യത്തെ സിനിമയുടെ ഭാ​ഗമാകാനുള്ള തയ്യാറെടുപ്പിലുമാണ്. ന്നാ താൻ കേസ് കൊട് സിനിമയടക്കം നിർമ്മിച്ച സന്തോഷ്.ടി.കുരുവിളയുടെ അടുത്തിടെ പ്രഖ്യാപിച്ച സിനിമയിലാണ് റോബിൻ ആദ്യമായി നായകനാകുന്നത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിരുന്നുവെന്നും അതിൽ നിന്നും തെരഞ്ഞെടുത്ത ചിലതിൽ മാത്രമെ ഇപ്പോൾ അഭിനയിക്കുന്നുള്ളൂവെന്നും അടുത്തിടെ റോബിൻ പറയുകയുണ്ടായി.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ തന്റെ പുതിയ വിശേഷങ്ങൾ റോബിൻ രാധാക‍ൃഷ്ണൻ പങ്കുവെച്ചിരിക്കുകയാണ്. ‘ഓരോ സെക്കന്റും ഹാർഡ് വർക്ക് ചെയ്യുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് പോസിറ്റീവും നെ​ഗറ്റീവുമുണ്ട്.’ ‘എനിക്ക് സെലിബ്രിറ്റിയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു ചമ്മലാണ്. എനിക്കുള്ള ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും അച്ചീവ് ചെയ്യാനുള്ള ശ്രമത്തിലാണ് ഞാൻ. എവിടെ വീണാലും ഞാൻ അടുത്ത കാലെടുത്ത് വെക്കും.’ ‘അവിടെ തന്നെ കിടക്കില്ല. സെൽഫ് പ്രമോഷൻ എപ്പോഴും വേണം. തൊണ്ണൂറ് നല്ലകാര്യമുണ്ടെങ്കിൽ അത് ആരും എടുക്കില്ല. ബാക്കി പത്ത് ശതമാനമുള്ള നെ​ഗറ്റീവ് മാത്രമെ എടുക്കാറുള്ളു. നെ​ഗറ്റീവ് അടിക്കാനാണ് പലരും ശ്രമിക്കുന്നത്’ റോബിൻ പറയുന്നു..

‘ആരതിയെ എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ? അതിന്റെ പേരിൽ‌ വേറൊരു അനാവശ്യ ചർച്ചയുടെ ആവശ്യമില്ല. അന്ന് ആരതിക്കൊപ്പം നടന്ന ഇന്റർവ്യു ഒരു ചിറ്റ് ചാറ്റായിരുന്നു. വിവാദപരമായി ഒന്നും ഉണ്ടായിരുന്നില്ല.’ ‘പക്ഷെ ഹാപ്പി ചാറ്റൊന്നും ആരും പ്രോത്സാഹിപ്പിക്കുന്നില്ല. ആര് എന്ത് പറഞ്ഞാലും ഞാൻ‌ കേൾക്കില്ല. എനിക്ക് എന്റേതായ വ്യക്തമായ തീരുമാനങ്ങളുണ്ട്.’ ‘ബ്ലെസ്ലിയുടെ അമ്മ ഒരു അമ്മയാണ്. അവർ വളരെ നല്ല രീതിയിൽ എന്നോട് സംസാരിച്ചു. അന്ന് ഭക്ഷണമൊക്കെ ബ്ലെസ്ലിയുടെ അമ്മ തന്നിരുന്നു.’

‘ഒരുപാട് നേരം ആ കുടുംബത്തോടൊപ്പം ചിലവഴിച്ചു. ഇപ്പോൾ‌ ‍ഞാനും ബ്ലെസ്ലിയും നല്ല സുഹൃത്തുക്കളാണ്. ബ്ലെസ്ലിയുടെ അമ്മ എന്നോട് വിഷമം കാണിച്ചത് അവർക്ക് ഹൃദയവേദന ഉണ്ടായതുകൊണ്ടാണ്. അത് എനിക്ക് മനസിലായി. ആരും ഒന്നും ഈ വിഷയത്തിൽ പ്രവചിക്കരുത്.’ ‘പ്രശ്നങ്ങൾ തീർത്ത് മുന്നോട്ട് പോകുന്നതാണ് എനിക്കിഷ്ടം. ബ്ലെസ്ലിയുടെ വീട്ടിൽ പോയി അവനെ കണ്ടതോടെ ഞാൻ ചെറുതായിപ്പോയിയെന്ന് വിശ്വസിക്കുന്നില്ല’ റോബിൻ പറയുന്നു.