സിലിഗുഡിയിലെ ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകും

ന്യൂഡൽഹി : പശ്ചിമ ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ​സാരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും അടിയന്തര സഹായമായി നൽകും. നിസാര പരിക്കുള്ളവർ‌ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. നേരത്തെ പ്രധാനമന്ത്രിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

അപകടത്തിൽ ഇതുവരെ 15 പേർ മരിച്ചെന്നാണ് അനൗദ്യോ​ഗിക കണക്ക്. ​ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും പാസഞ്ചർ ട്രെയിനിലെ ​ഗാർഡും ഉൾപ്പടെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 60-ഓളം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ​സി​ഗ്നൽ‌ തെറ്റിച്ചെത്തിയ ​ഗുഡ്സ് ട്രെയിൻ കാഞ്ചൻജം​ഗ എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.