വനിത ദിനത്തലേന്ന് ബിജെപി വനിത അംഗത്തിന്റെ ചുരിദാര്‍ വലിച്ച് കീറി മര്‍ദിച്ചു, പിന്നില്‍ യുഡിഎഫ് വനിത അംഗവും സംഘവും

പാലക്കാട്: വനിതാ ദിനത്തില്‍ വനിതകളെ സംരക്ഷിക്കുകയും അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുകയും ചെയ്യുമെന്ന് വീരവാദം മുഴക്കുന്ന പ്രബുദ്ധ മലയാളികള്‍ ഇത് കാണെണം. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വനിത ദിനത്തിലും ഘോരഘോരം പ്രസംഗിക്കുന്ന മലയാളികള്‍ ഇത് വെറും പ്രഹസനമാണെന്ന് തെളിയിക്കുകയാണ്. വനിത ദിനത്തലേന്ന് പാലക്കാട് സഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി വനിത അംഗത്തിന്റെ ചുരുദാര്‍ വലിച്ചുകീറി.

വനിത അംഗങ്ങള്‍ തമ്മിലുള്ള അടിപിടിയില്‍ പുരുഷാംഗങ്ങളും ഇടപെട്ടതോടെയാണ് സംഭവം കൈവിട്ട് പോയത്. ബിജെപി അംഗത്തിന്റെ ചുരിദാര്‍ വലിച്ചു കീറിയപ്പോള്‍ യുഡിഎഫ് അംഗത്തിന്റെ കരണക്കുറ്റിക്ക് അടിയും കിട്ടി. സംഘര്‍ഷം നിയന്ത്രണ വിധേയമായതോടെ കൗണ്‍സില്‍ യോഗം പിരിച്ചു വിട്ടു. ഇതിന് പിന്നാലെ പ്രതിപക്ഷ കൗണ്‍സിലര്‍ നഗരസഭയ്ക്ക് മുന്നിലെ റോഡ് ഉപരോധിച്ചു.

ബിജെപി കൗണ്‍സിലറായ മിനി കൃഷ്ണകുമാറിനാണ് തന്റെ മാനം പോലും നഷ്ടപ്പെട്ടേക്കാവുന്ന അതിക്രമം നേരിടേണ്ടി വന്നത്. യുഡിഎഫ് കൗണ്‍സിലറായ അനുപമ നായര്‍ മിനിയുടെ ചുരിദാര്‍ വലിച്ചു കീറുകയായിരുന്നു. മാത്രമല്ല ഇവര്‍ തന്നെ മര്‍ദിക്കുകയും ചെയ്തുവെന്ന് മിന് പറയുന്നു. അതേസമയം മിനി കൃഷ്ണകുമാര്‍ തന്റെ മുഖത്ത് അടിച്ചുവെന്നും വയറ്റില്‍ ചവിട്ടിയെന്നും അനുപമയും ആരോപിച്ചു. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ചേര്‍ന്ന യോഗത്തില്‍ മോയന്‍ സ്‌കൂള്‍ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട അജന്‍ഡ ചര്‍ച്ച ചെയ്യവെയാണ് ബഹളം ആരംഭിച്ചത്. ഡിജിറ്റൈസേഷന്റെ പേരില്‍ പാലക്കാട് എം.എല്‍.എ.യും സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ഥികളെ നരകിപ്പിക്കയാണെന്ന് 18-ാം വാര്‍ഡ് കൗണ്‍സിലറായ മിനി കൃഷ്ണകുമാര്‍ പറഞ്ഞു. അധ്യക്ഷന്റെ മൈക്ക് വാങ്ങി അതിലൂടെയാണ് പറഞ്ഞത്. ഈ സമയത്ത് മറ്റ് യു.ഡി.എഫ്. കൗണ്‍സിലര്‍മാരും പിന്നാലെ ബി.ജെ.പി. കൗണ്‍സിലര്‍മാരും അധ്യക്ഷന്റെ അരികിലേക്ക് വരികയും പിടിവലി നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.