റഷ്യയുടെ ചാന്ദദൗത്യം ആശങ്കയിൽ, ലാൻഡിങ്ങിൽ പിഴച്ചു ലൂണ 25 അതിജീവിക്കാൻ പൊരുതുന്നു

ഇന്ത്യയുടെ ചാന്ദ്രയാൻ 3 ചന്ദ്ര ഉപരിതലം തൊടാൻ ലാന്റിങ്ങിനു തയ്യാറെടുക്കുമ്പോൾ റഷ്യയിൽ നിരാശ. സമാനമായ ചന്ദ്ര ദൗത്യവുമായി റഷ്യ അയച്ച ലൂണ 25ന്റെ ലാന്റിങ്ങിൽ ഗുരുതരമായ പിഴവ്.ലൂണ -25 ബഹിരാകാശ പേടകത്തിൽ റഷ്യ “അസാധാരണ സാഹചര്യം നേരിടുന്നതായി റിപോർട്ടുകൾ വന്നിരിക്കുന്നു.ലാൻഡിംഗിന് മുമ്പ് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ കടക്കാനുള്ള ലൂണ 25 പേടകത്തിനു ഭ്രമണപഥ മാറ്റം നടത്താനായില്ല.

ഇതോടെ ഇന്ത്യയുടെ ചന്ദ്രയാൻ 3നു മുമ്പ് നിലവിലെ സാഹചര്യത്തിൽ മുൻനിശ്ചയിച്ചത് പോലെ ആഗസ്റ്റ് 21ന് സോഫ്റ്റ് ലാൻ‍ഡിങ്ങ് നടത്താൻ പറ്റില്ല എന്ന് റഷ്യ ഔദ്യോഗികമായി അറിയിച്ചു.ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. പേടകവുമായി ബന്ധം നഷ്ടമായെന്നും റിപ്പോർട്ടുകളുണ്ട്. ലൂണ 25ന്റെ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നുണ്ടെന്നും രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ശനിയാഴ്ച പറഞ്ഞു.

ലൂണ ലാന്റിങ്ങ് നടത്താനുള്ള ഓപ്പറേഷൻ സമയത്ത്, ഓട്ടോമാറ്റിക് സ്റ്റേഷനിൽ അസാധാരണമായ ഒരു പിഴ സംഭവിച്ചു.നിർദ്ദിഷ്ട പാരാമീറ്ററുകൾ ഉപയോഗിച്ച് അടുത്ത ഘട്ടം പ്രവർത്തിപ്പിക്കാൻ റിമോട്ട് സംവിധാനങ്ങൾക്ക് ആയില്ല. ഭൂമിയിൽ നിന്നുള്ള നിയന്ത്രണങ്ങൾ ലൂണ 25ൽ എത്തുന്നും ഇല്ലെന്നും അറിയുന്നു.

എന്നിരുന്നാലും ലൂണ-25-നെ ലാൻഡിംഗ് ചെയ്യുന്നതിൽ നിന്ന് തടയുമോ എന്ന് റോസ്‌കോസ്‌മോസ് വ്യക്തമാക്കിയിട്ടില്ല.വിവരങ്ങൾ വിശകലനം ചെയ്യുകയാണെന്ന് റോസ്‌കോസ്‌മോസ് പറഞ്ഞെങ്കിലും, ശേഖരിച്ച പ്രാഥമിക ഡാറ്റയിൽ ചന്ദ്ര മണ്ണിലെ രാസ മൂലകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അതിന്റെ ഉപകരണങ്ങൾ “മൈക്രോമെറ്റിയോറൈറ്റ് ആഘാതം” രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇതിനിടെ ബഹിരാകാശ പേടകത്തിൽ നിന്ന് എടുത്ത സീമാൻ ഗർത്തം – ചന്ദ്രന്റെ ദക്ഷിണാർദ്ധഗോളത്തിലെ മൂന്നാമത്തെ വലിയ ഗർത്തത്തിന്റെ ചിത്രങ്ങൾ റോസ്‌കോസ്‌മോസ് പോസ്റ്റ് ചെയ്തു.ഗർത്തത്തിന് 190 കിലോമീറ്റർ വീതിയും 8 കിലോമീറ്റർ ആഴവും ഉണ്ട്.മൂന്ന് ഗവൺമെന്റുകൾ മാത്രമാണ് വിജയകരമായ ചാന്ദ്രയാത്രകൾ ഇതിനു മുമ്പ് നടത്തിയത്.സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന. സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യ ആയതിനു ശേഷം നടന്ന ചന്ദ്ര ദൗത്യങ്ങൾ പരാജയപ്പെടുകയായിരുന്നു.ഇപ്പോൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങാനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.ചന്ദ്രനിൽ വിജയകൊടി പാറിക്കുന്ന അടുത്ത രാജ്യം ഇന്ത്യ ആകുമോ എന്ന് എല്ലാ കണ്ണുകളും ഉറ്റു നോക്കുകയാണ്‌.