അതീവ ഗ്ലാമറസായി ശ്രീലക്ഷ്മി, മഴയിൽ നിന്നെക്കണ്ട് അമ്പരന്നുവെന്ന് ആർ.ജി.വി, പരക്കെ വിമർശനം

മഴയിൽ നനഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശ്രീലക്ഷ്മി സതീഷ്. ഇൻസ്റ്റഗ്രാം റീൽസിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി. ആദ്യമൊക്കെ താരത്തിന് വലിയ സ്വീകാര്യത കിട്ടിയെങ്കിലും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെക്കുന്നത് താരം പതിവാക്കിയതോടെ വിമർശകരും കൂടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ശ്രീലക്ഷ്മിയുടെ പുതിയ വീഡിയോ ആണ്.

മഴയുടെ പശ്ചാത്തലത്തിൽ സാരിയിൽ അതീവ ഗ്ലാമറസായാണ് ശ്രീലക്ഷ്മി എത്തുന്നത്. വീഡിയോയ്ക്ക് അഭിനന്ദനങ്ങളെക്കാളും വിമർശന കമന്രുകളാണ് നിറയുന്നത്. ശ്രീലക്ഷ്മിയുടെ സാരി ചിത്രങ്ങൾ കണ്ട സംവിധായകൻ രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചതോടെയാണ് താരത്തിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്.

പിന്നാലെ ആർ.ജി.വിയുടെ സാരി എന്ന സിനിമയിൽ നായികയായി. ആരാധ്യദേവി എന്ന് പേരും മാറ്റി. ശ്രീലക്ഷ്മിയുടെ മഴ നഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ആർ.ജി.വി തന്നെയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയിൽ നിന്നെക്കണ്ട് അമ്പരന്നു എന്നും ആർ.ജി.വി കുറിച്ചു. സംഭവം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.