വയറു കാണിക്കാമോ, ആരാധകന്റെ ചോദ്യത്തിന് കട്ടയ്ക്ക് മറുപടി നൽകി സാധിക

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായ സാധിക വേണുഗോപാലിന്റെ മിക്ക സോഷ്യൽ മീഡിയ പോസ്റ്റുകളും വൈറൽ ആകാറുണ്ട്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവം കൂടിയാണ് സാധികഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ഇവർ ആരാധകരെ അറിയിക്കാറുണ്ട്.മോഡൽ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമകളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയുമാണ് നടി കൂടുതൽ തിളങ്ങിയത്.മിനിസ്‌ക്രീൻ രംഗത്തും സജീവമായ താരം മോഡലിംഗ് രംഗത്തും തിളങ്ങിയിരുന്നു.

എന്നാൽ വിമർശകർക്ക് ചുട്ട മറുപടിയാണ് താരം നൽകുന്നതും. താരം ആരാധകരോട് ചോദ്യോത്തര പരിപാടിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ആർക്കും എന്ത് വേണമെങ്കിലും ചോദിക്കാം. അതിന് സാധിക ക്യത്യമായ മറുപടി നൽകുന്നുമുണ്ട്. തങ്ങളുടെ ഇഷ്ടപ്പെട്ട നടിയോട് ചോദ്യം ചോദിക്കാനുള്ള അവസരം കിട്ടിയ ത്രില്ലിലാണ് ആരാധകർ. ചോദ്യങ്ങൾക്ക് എല്ലാം സാധിക കൃത്യമായ മറുപടിയും നൽകുന്നുണ്ട്. എന്നാൽ പതിവു പോലെ ഇവിടെയും ചൊറി കമൻറുകൾ ധാരാളം വരുന്നുണ്ട്. എല്ലാത്തിനും മറുപടി നൽകുന്നുമുണ്ട് സാധിക.

വയറു കാണിക്കാമോ? കാല്‌ കാണിക്കാമോ? എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ഏതെങ്കിലും ഫോട്ടോയിൽ കാണും. പോയിനോക്കാനാണ് താരം പറഞ്ഞിരിക്കുന്നത്. ഇഷ്ടപ്പെട്ട നായകനും നായികയും എന്ന ചോദ്യത്തിന് ഫഹദിന്റെയും പാർവ്വതിയുടെയും പേരാണ് പറഞ്ഞിരിക്കുന്നത്. സിനിമയിൽ നായികയായാൽ പ്രിഥ്വിരാജിനെ നായകനായി വേണമെന്നും താരം തുറന്നു പറയുന്നു.